1). വണ്ടിയുടെ പണികള്‍ മുഴുവന്‍ തീര്‍ത്തിട്ട് പോവുക. ബാറ്ററി, സ്പാര്ക് പ്ലഗ്, ചെയിന്‍ ലോക്ക്, കേബിള്‍സ് തുടങ്ങിയവ നിര്‍ബന്ധമായും പരിശോധിക്കുക.
2). ടൂള്‍സും പഞ്ചര്‍ കിറ്റും കയ്യില്‍ കരുതുക.
3). പുലര്‍ച്ചെ അഞ്ചരയോട് കൂടി അവിടെ സൂര്യനുദിക്കും. മിനിമം ആറ് മണിക്കെങ്കിലും റൈഡ് തുടങ്ങുക. നേരത്തെ നിര്‍ത്തുക.
4). മണാലി വരെ മെയ്ക്ക് മൈ ട്രിപ്പിന്റെ സഹായം ഉപയോഗിക്കാം, അതിനുശേഷം നാവുകൊണ്ട് വിലപേശുക. വളരെ കുറഞ്ഞ നിരക്കില്‍ താമസസൗകര്യം ലഭിക്കും.
5). യാതൊന്നും പേടിക്കാനില്ല. വിദേശികള്‍ കഴിഞ്ഞാല്‍ അവിടെ ഏറ്റവുമധികം കാണുന്നത് മലയാളികളെയാണ്. യാത്രാമധ്യേ എന്ത് സംഭവിച്ചാലും ആ വഴി കടന്നു പോകുന്ന എല്ലാവരും സഹായിക്കും.
6). എല്ലാ പമ്പിലും ഫുള്‍ ടാങ്ക് അടിക്കുക. ബാക്കി കന്നാസിലും കരുതുക. മണാലിയില്‍ നിന്ന് വരുമ്പോള്‍ ടാന്ഡിക്കും ലേക്കും ഇടയില്‍ 365കിലോമീറ്ററിനുളളില്‍ പെട്രോള്‍ പമ്പില്ല.
7) ദാഹിച്ചില്ലെങ്കിലും വെള്ളം എപ്പോഴും കുടിക്കുക. പിന്നെ ബോധപൂര്‍വം ശ്വാസം എടുത്തുകൊണ്ടിരിക്കുക. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് കൂടാന്‍ സഹായിക്കും. ഓക്സിജന്‍ സിലിണ്ടര്‍ കയ്യില്‍ കരുതാം.
8)എപ്പോഴും ച്യൂയിങ് ഗം ചവച്ചുകൊണ്ടിരിക്കുക. അന്തരീക്ഷ മര്‍ദ്ദത്തിന്റെ തോത് ഇല്ലാതാക്കാന്‍ അത് സഹായിക്കും.
9). വാടകയ്ക്ക് ബൈക്ക് എടുക്കുമ്പോള്‍ കണ്ടീഷന്‍ നോക്കി എടുക്കുക. വഴിയില്‍ പണികിട്ടി കിടന്ന ഒത്തിരി വണ്ടികള്‍ കാണാന്‍ സാധിച്ചു.
10). ബുള്ളറ്റ് കൊണ്ട് മാത്രമേ ഹിമാലയം കയറാന്‍ പറ്റൂ എന്ന മിഥ്യാധാരണ ഒഴിവാക്കുക. സ്കൂട്ടറുകള് കൊണ്ട് വരെ ലെ മണാലി സര്‍ക്യൂട്ട് പൂര്‍ത്തിയാക്കിയവര്‍ ഉണ്ട്.
11) പക്ഷെ നന്നായി വണ്ടി ഓടിച്ചു പരിചയവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ മാത്രം ഹിമാലയം എന്ന സ്വപ്നം കണ്ടാല്‍ മതി. തട്ടിയും മുട്ടിയും വണ്ടി ഓടിക്കാന്‍ അറിയുന്നവര്‍ ബൈക്കും എടുത്ത് ലഡാക്കിലേക് വച്ചുപിടിക്കുന്നത് ആത്മഹത്യാപരമാണ്.
ലഡാക്ക് യാത്രക്കാവശ്യമായ അവശ്യവസ്തുക്കളുടെ ലിസ്റ്റ്
1. Pen
2. Book
3. Atm card
4. Sunglasses
5. M-Seal
6. Bike documents (10copys+Orginal)
7. Tools kit
8. First aid + medicine (Diamox, Crozine, Moov spry, Lips cream,
Vicks, Richguard, Stepcils, glucose, omitting tablets and Tissue paper)
9. Headset
10. Polythin cover and rubber bands
11. Sun cream lotion, tooth paste, soap, shampoo, shaving set, deodorant, powder
12. Bag cover (plastic)
13. Lighter
14. Torch
15. Camera (accessories)
16. Action camera (accessories)
17. Mobile(smart & key pad)
18. Mobile charger
19. Smart band/ watch
20. Plastic rope
21. 5liter can(engine Oil can👍)
22. Mobile bike holder
23. Bike charger
24. Helmets
25. Riding jacket
26. Riding pant
27. Gps tracker
28. Rain coat
29. Knee pad
30. Boots
31. Briefs (6)
32. jeans(3)
33. Woolen inner wears
34. Cap
35. glove
36. Gum boot
37. , big towel
38.Knife
39. Bangi lock
40. Helmet lock
41. Zip lock,
42. Spyr key.
43. Clutch & Front levers
44. Cables(aclutch,choke, brake, accelerator…)
45. Front and back (tyre tube)
46. Spark Plug
47. ബൾബ്’s (head light, indicator, brake)
48. Chain Lock,
49. Air Filter
50.Water bag
51. Puncture kit
52. Surgery gloves
53. Chappal
54. Air pumb
55. Water filter
56. Dry fruits and chocolates
കടപ്പാട് – Ladakh lovers fb group , Liju Cheruvannur
No Comments