സയൻസ് കോൺഫ്രൻസിന്റെ ഭാഗമായി പ്രധാന മന്ത്രി കോളേജിലേക്ക് വരുന്നതുകൊണ്ട് എനിക്ക് നഷ്ടമായത് നാട്ടിലേക്കുള്ള യാത്രയാണ് . കൂട്ടത്തിലുള്ളവരൊക്കെ നാട്ടിലേക്ക് ടിക്കറ്റെടുത്തപ്പോൾ എനിക്ക് പ്രോഗ്രാമിന് അവതരിപ്പിക്കാനുള്ള വിഷയമെടുക്കെണ്ട അവസ്‌ഥയിരുന്നു . നോർത്തിലേക്കു പഠിക്കാൻ വന്നാൽ നേരിടുന്ന പ്രധാന പ്രെശ്നം നമ്മൾക്ക് വിചാരിക്കുന്ന സമയത്തൊന്നും നാട്ടിലേക്ക് പോകാൻ പറ്റില്ലലെന്നുള്ളതാണ്. സങ്കടവും ദേഷ്യമൊക്കെ ഒത്തൊരുമിച്ചു വന്നപ്പോഴാണ് ദൈവ ദൂതനെപ്പോലെ ഇന്ത്യൻ വൈസ് പ്രെസിഡെന്റ് ഈ വർഷത്തെ കോൺവെക്കേഷനുവേണ്ടി കോളേജിലേക്ക് വരുന്നതും നാല് ദിവസം ലീവ് കിട്ടുന്നതും . തൊട്ടടുത്ത റെയ്ൽവേയിൽ അനേഷിച്ചപ്പോൾ രാത്രി 11 മണിക്ക് ഋഷികേശിലേക്കു ട്രെയിനുണ്ട് ഇപ്പോൾ സമയം 9 മണി , സമയം ഒരുപാടുണ്ട് ബാഗുമെടുത്തു നേരെ റെയ്ൽവേയിലേക്കു കൂടെ പങ്കാളിയും . ജീവിതത്തിൽ ഒരുപാടു പ്രയാസങ്ങൾ നമ്മളെ തേടിവരും ചിലയാളുകൾ ഉള്ളിലൊതുക്കി വെക്കും മറ്റു ചിലർ റൂമിനക്കതിരിക്കും എന്നാൽ നിങ്ങൾക്കു എന്താണ് ഇഷ്ട്ടം അത് ചെയ്യുക . വായന ആണെങ്കിൽ കിട്ടുന്നൊക്കെ വായിക്കുക , എഴുതണേൽ വല്ലത്തൊക്കെ കുറിച്ചിടുക , യാത്ര ആണേൽ ബാഗുമെടുത്തിറങ്ങുക പുതിയ സ്ഥലങ്ങൾ , ആളുകൾ , സംസ്കാരങ്ങൾ , ഭാഷക്കൾ ഇവയൊക്കെ അറിയുക . ഞാൻ എന്ന പൊട്ടകിണറ്റിലെ തവളയ്ക്കു ലോകതെക്കുറിച്ചു അറിയാനുള്ള അവസരങ്ങളാണ് ഓരോ യാത്രക്കാളും അത്കൊണ്ടാണ് ഇത്ര പ്രിയവും . ജനറൽ കംപാർട്‌മെന്റിലെ തിക്കും തിരക്കും ഇടയ്ക്കൊക്കെ മയങ്ങി അതിരാവിലെ ഋഷികേശ് എത്തിയിരുന്നു .
റെയിൽവേ സ്റ്റേഷഷനിൽ നിന്ന് ഗംഗ നദിയിലേക്കു നടക്കാവുന്ന ദൂരമെയുണ്ടായിരുന്നുള്ളു , കുട്ടിക്കാലത്തു പാഠപുസ്തകത്തിൽ കേട്ട ഗംഗ നദി ,ഹിന്ദു മത വിശ്വാസ പ്രകാരം ശിവന്റെ മുടിക്കെട്ടിൽ നിന്ന് ആരംഭിക്കുന്ന നദി , പുണ്ണ്യമായ നദി , മൂന്നു തവണ അതിൽ മുങ്ങി കുളിച്ചാൽ പാവങ്ങൾ പൊറുക്കപെടും , അതിനാൽ ധാരാളമാളുകൾ നദിയിലെ വെള്ളം കുപ്പിയിൽ ശേഖരിക്കുന്നുണ്ടായിരുന്നു. വിസ്തരിച്ചു ഗംഗയിൽ കുളിച്ചു , ക്ഷേത്രത്തിൽ നിന്ന് ഭക്ഷണവും കഴിച്ചു നേരെ പള്ളിയിലേക്ക് ജുമുഅ നിസ്കരിക്കാനായി നീങ്ങി.ഇന്ത്യയിലെ ഒട്ടുമിക്ക വിനോദ സ്ഥലങ്ങളെപ്പോലെ പ്ലാസ്റ്റിക്കുകൾ ഗംഗയെയും വിഴുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ adventure സ്പോർട് , ബഞ്ചി ജമ്പ് , പാര ഗൈഡിങ് , റിവർ റാഫ്റ്റിങ് ഇതൊക്കെ താവോവനിലാണ്. എനിക്ക് ഏറ്റവും പേടി adventure ആണ് അത്കൊണ്ട് തന്നെയാണ് അത് തിരഞ്ഞെടുക്കുന്നതും . നമ്മുക്ക് എന്താണ് പേടി അത് ചെയ്യുക , അതിനാൽ ബഞ്ചി ജമ്പ് എന്റെ സ്വപ്നങ്ങളിൽ ഒന്നാണ് ചില പ്രേശ്നങ്ങളാൽ നടന്നില്ല . ( അടുത്ത തവണ ). അതേപോലെ ഒന്നാണ് കുത്തിയൊഴുകുന്ന പുഴയിലിറങ്ങുക അതിൽ നീന്തുക കുട്ടികാലത്തെ ഒരു ചെറിയ അപകടമാണ് എന്നെ ഇത്ര പേടിപ്പെടുത്തുന്നത്. റിവർ റാഫ്റ്റിംഗ് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി ആദ്യമൊരു പേപ്പറിൽ ഒപ്പ് വാങ്ങി , 15 മിനുറ്റ് ട്രെയിനിങ് നൽകി , പതിയെ ആരംഭിച്ചു ആദ്യമൊക്കെ വലിയ പേടി തോന്നിയില്ല എന്നാൽ ഓരോ റാപിഡ് കഴിയുമ്പോൾ ഡേഞ്ചറായികൊണ്ടിരിക്കലായിരുന്നു പെട്ടന് കൂട്ടത്തിലൊരാൾ വെള്ളത്തിലേക്ക് വീണു അതോടെ കാര്യങ്ങൾ കൈവിട്ടുപോയി (വിഡിയോയിൽ കാണാം ). പിന്നീട് വെള്ളത്തിലിറങ്ങുകയും നീന്തുകയും , വലിയ പാറയിൽ നിന്ന് താഴോട്ടു ചാടുകയും , മൊത്തത്തിലൊരു പേടിയിൽ തുടങ്ങി ഉത്സവത്തിലേക്ക് നീങ്ങി . നമ്മളെ കൂടെ കപിൽസുണ്ടായിരുന്നു പുള്ളിക്കാരി ഒരു തരത്തിലും പുള്ളിക്കാരൻ വെള്ളത്തിറങ്ങാനോ ചാടാനോ അനുവദിക്കുന്നില്ല അതാണ് വലിയ ആളുകൾ പറഞ്ഞിടുള്ളത് നിങ്ങൾക്ക് വല്ലതുമൊക്കെ ചെയ്യണമെങ്കിൽ കല്യാണത്തിന് മുന്നെ ചെയ്യണമെന്ന് ഇല്ലെങ്കിൽ ഇതൊക്കെ വെറുമൊരു സ്വപ്നം മാത്രമായിരിക്കും . അവിടെയുള്ള സ്ഥലങ്ങളൊക്കെ ചുറ്റികറങ്ങി നടന്നു അന്നത്തെ ദിവസം തീർന്നു .
മൗണ്ടൈനിലേക്കു ഒരു റൈഡ് അതൊരു കുറച്ചു നാളത്തെ ആഗ്രഹമാണ് നേരെ മസൂരിലേക്കു വച്ചുപിടിച്ചു .ടെറാഡൂനിന്നു ബുള്ളറ്റ് റെന്റ്നുമെടുത്തു നോക്കുമ്പോൾ നമ്മുടെ നാട്ടുകാരൻ സിങ് വേറെയൊന്നുമില്ല പഞ്ചാബ് നിന്നാണ് എന്നൊക്കെ പറഞ്ഞു വിലപേശി , ഫുൾ ടാങ്ക് എണ്ണയുമായി എന്റെ കാമുകിയുടെ അടുത്തേക് , ക്വീൻ ഓഫ് ഹിൽസ് അറിയപ്പെടുന്ന മുസോറിലേക്കു.. പോകുന്ന വഴിക്കളാണ് അതിനെ മനോഹരമാക്കുന്നത്. ഓടിക്കൊണ്ടിരിക്കുമ്പോൾ ഇവിടെയിറങ്ങണം തോന്നിപ്പിക്കുന്ന കണ്ണചിപ്പിക്കുന്ന സ്ഥലങ്ങളെ തരണം ചെയ്യ്തുവേണം മുന്നോട്ടു നീങ്ങുവാൻ അതിനാൽ ഏറ്റവും അനുയോജ്യം റൈഡ് തന്നെയാണ് . (വിഡിയോയിൽ കാണാം)മുകളിലെത്തിയാൽ മണാലിയിലെപ്പോലെ മാൽ റോഡണ് ഏറ്റവും മനോഹരം , അതിനെ കടന്നു പോയാൽ ഏറ്റവും ടോപ്പിൽ കേബിൾ കാറുണ്ട്(വീഡിയോ കാണാം). കേബിൾ കാറുംപിടിച്ചു മുകളിലെത്തിയപ്പോൾ തണുപ്പ് വില്ലനായിതിരുന്നു നമ്മൾ മാത്രമാണ് ടി ഷർട്ടും , പാന്റും , ധരിച്ചിടുള്ളൂ ബാക്കിയുള്ളവർ ജാക്കറ്റും , ഷോക്‌സും , കൂളിംഗ് ഗ്ലാസും , ഗ്ലൗസും അവര് നോക്കുമ്പോൾ നമ്മൾ വല്ല അന്യഗ്രഹ ജീവിയായിട്ടായിരിക്കും തോന്നിടുണ്ടാകുക . ഇതൊക്കെ എന്ത് എന്ന ഭാവത്തിലാണ് നമ്മൾ .അൺ പ്ലാൻഡ് ട്രിപ്പിൾ സംഭവിക്കുന്ന ചില തമാശകളാണ് ഇതൊക്കെ . മുകളിലെ ഗൺപോയിന്റ് , ഫോട്ടോ സ്പോട്ടോക്കെ കണ്ടു തീർത്തപോയേക്കും താഴെയിറങ്ങാനുള്ള കേബിൾ കാർ എത്തിയിരുന്നു . വൈകുന്നേരമായിപ്പോയെക്കും അമ്പിളി അമ്മാവൻ തലപൊക്കി തുടങ്ങിയിരുന്നു , താഴെ മാൽ റോഡിലെ കടകളിൽ പ്രകാശങ്ങൾ തെളിഞ്ഞു തുടങ്ങി , വിദേശികളും സ്വദേശികളുമായ പല ജാതിയളുക്കൾ , വഴിയോര കച്ചവടക്കാരും , പ്രായമായവരും , യുവത്വം ആസ്വദിക്കുന്നവരും , വിലപേശുന്നവരും , പൈസ വലിച്ചെറിഞ്ഞു കൊടുക്കുന്നവരും , കാമുകന്റെ കൈപിടിച്ച് നടക്കുന്നവരും , കുടുംബത്തെ മായാ ലോകം കാണിക്കാൻ വന്നവരും , ഞങ്ങളെപ്പോലെ ഫ്രീ വേർഡായി പാറി നടക്കുന്നവരും കൗതുക കണ്ണിൽ നോക്കുന്നവരും , വണ്ടിയിലിരുന്നു നീണ്ടി ഓണടിച്ചു മുന്നിലെ ആളുകളെ മാറ്റാൻ കഷ്ട്ടപ്പെടുന്ന വണ്ടിക്കാരും , പാസ് എന്നൊക്കെ പറഞ്ഞു അനധികൃതമായി പൈസ പിരിക്കുന്നവരും , എന്നാൽ നല്ല നിലയിൽ ഗൈഡായി നിന്നുകൊണ്ട് കഷ്ട്ടപെടുന്നവരും ഇങ്ങനെ എല്ലാം ചേരുന്ന ഒരു മായ ലോകം പക്ഷെ തണുപ്പും സമയവും കൂട്ടി മുട്ടിയപ്പോൾ വൈകുന്നേരവും പാതിരാത്രിയുടെ ഫീലായിരുന്നു . എങ്കിലും ഞങ്ങൾ വീണ്ടും മുകളിലേക്ക് യാത്ര തിരിച്ചു അവിടെയുള്ള കടയിൽ കയറി അവരുടെ സ്പെഷ്യൽ ഭക്ഷണവും കഴിച്ചു , അവിടെ കുറച്ചു റൈഡെയ്സ് തീകായുന്നുണ്ടായിരുന്നു അക്കരെയൊപ്പം കൂടി അവരുടെയും നമ്മുടെയും വിശേഷങ്ങൾ പങ്കുവെച്ചു. അവർ കൂടുതലും രാജസ്ഥനായിരുന്നു അവിടെ വരുമ്പോൾ വിളിക്കണമെന്നും എല്ലാ സഹായങ്ങളും ഉറപ്പു നൽകി യാത്ര മസൂറിലേക്കു തിരിച്ചു . മാൾ റോഡിലൂടെ നടക്കുമ്പോൾ ബാങ്ക് വിളികേട്ടിരുന്നു നേരെ പള്ളിയെ ലക്ഷ്യമാക്കി നടന്നു നിസ്കാരങ്ങൾ നിർവഹിച്ചു കഴിഞ്ഞപ്പോഴാണ് ഉസ്താദ് എന്നെ ശ്രേധിച്ചു തുടങ്ങിയത് ചിലപ്പോൾ നിസ്കരിച്ച രീതി അല്ലെങ്കിൽ പുതിയ ആളെന്ന നിലയിൽ ആയിരിക്കാം ശ്രേധിക്കാൻ കാരണം . എവിടെ നിന്നാണ് ? കേരളം പിന്നെ അങ്ങോട്ട് ചോദ്യങ്ങളായിരുന്നു ഫ്ളഡ് , ഇപ്പോഴത്തെ അവസ്‌ഥ , അങ്ങനെ ഒരുപാട് നമ്മൾ സേഫണന്നു കേട്ടപ്പോൾ ദൈവത്തിനെ സ്തുതികനും മറന്നില്ല . ഞങ്ങൾ ഇവിടെ നിന്ന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പൈസ അയച്ചിടുണ്ടെന്നു , സുഹൃത്തുക്കൾ സഹായിക്കാൻ കേരളത്തിലേക്ക് വന്നിടുണ്ടെന്നും , പ്രാത്ഥനയിൽ ഉൾപ്പെടുത്തറുടെന്നും എന്നൊക്കെ അവിടെ നിസ്കരിക്കാൻ വന്നവരോടും എന്നെ പരിചയപ്പെടുത്തി . കേരളത്തിലെ വില മനസ്സിലാകണമെങ്കിൽ നിങ്ങൾ നോർത്തിലേക്കു വരണം ഇങ്ങനെയുള്ള പല അനുഭവങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ട് . കോളേജിലായാലും , വേറെ എവിടെ ആയാലും കേരളം നമ്പർ വൺ എന്നാണ് പറയുക നമ്മുക്ക് പ്രേതെക വിലയും തരും . അവസാനം നല്ല ഒന്നാതരം ചിക്കനും അവരെ സ്പെഷ്യൽ ഭക്ഷണവും കഴിച്ചു ആലിംഗക്കാനാവും ചെയ്തു സലാം പറഞ്ഞിറങ്ങി . ഇത്രയധികം ആളുകൾ ചർച്ച ചെയത വിഷയമായിട്ടും നമ്മുടെ കേന്ദ്ര സർക്കാർ നാഷണൽ ഡിസാസ്റ്റർ ആയിട്ട് എന്ത്കൊണ്ട് കേരളത്തെ പരിഗണിച്ചില്ല ?.
ഇന്ത്യയിൽ അമ്പലങ്ങളും പള്ളികളും ഉള്ളടുത്തോളം കാലം യാത്രക്കാരാണ് ഭക്ഷണവും , താമസത്തിനും ഒരു ബുദ്ധിമുട്ടുണ്ടാവില്ല കാരണം ഇതെന്റെ അനുഭവമാണ് ഞാൻ കൂടുതലും ഭക്ഷണം കഴിച്ചതും കിടന്നതും അമ്പലങ്ങളിലും പള്ളിയിലുമാണ് അത്കൊണ്ട് തന്നെ പല ആചാരങ്ങളും മതങ്ങളെയും മനുഷ്യരെയും മനസിലാക്കുവാൻ സാധിക്കും . അതിരാവിലെ എണീറ്റ് ടെറാഡൂണിലേക്കു യാത്ര തിരിച്ചു പിന്നിട് അവിടെയുള്ള സ്ഥലങ്ങളും കണ്ടു കൂടെ എന്റെ ലീവും തീർന്നുകൊണ്ടിരുന്നു പിന്നീട് നേരെ ഋഷികേശിലേക്കു നീങ്ങി ജനറൽ ടിക്കറ്റുമെടുത്തു പഞ്ചാബിലേക്കു . നിങ്ങൾക്കു നോർത്തിലേ സംസ്കാരം മനസ്സിലാകണമെങ്കിൽ ജനറൽ കംപാര്ടുമെന്റിലൂടെ നീണ്ടയൊരു യാത്ര ചെയ്താൽ മതി. കാലു കുത്താൻ സ്ഥലമില്ലായിരുന്നു കഷ്ട്ടപെട്ടു സീറ്റുപിടിച്ചു , അവരെ തുറിച്ചു നോട്ടവും അസഹനീയ മണവും വല്ലാതെ മടുപ്പിച്ചു കളഞ്ഞു . അവരെ ഭാഗത്തു നിന്ന് നോക്കുമ്പോൾ നമ്മൾ അനധികൃതമായി അവരെ സ്ഥലത്തു കേറിയിരുന്നപോലെയാണ് അവരെ വിശ്വാസം ജനറൽ കംപാര്ടുമെന്റ് അവരെയാണ് അത് മാത്രമല്ല 90% ആളുകളും ടിക്കറ്റ് എടുക്കാത്തവരാണ്. കൂട്ടത്തിലൊരാൾ എപ്പോഴാണ് കശ്മിര് എത്തുക ചോദിച്ചപ്പോൾ അത് ഡ്രൈവർ ഓടിക്കുന്നപോലെയുണ്ടാക്കും എന്നാൽ അയാളെ നമ്പർ വാങ്ങിക്കോ ഇടയ്ക്കു വിളിച്ചോണ്ടിരുന്നോ .. ഞാൻ അറിയാതെ ചിരിച്ചുപോയി ഇവരെ ആണല്ലോ ദൈവമേ നരേന്ദ്ര മോഡി ഡിജിറ്റൽ ഇന്ത്യ ആകാൻ നോക്കുന്നത് ..
എന്തേലും വിവരങ്ങൾ അറിയണമെങ്കിൽ ബന്ധപ്പെടുക
Credits: Suhail Salam
No Comments