“എടാ കുരുത്തം കേട്ടവനെ ഇജ്ജോന്നു നീറ്റു ഈ ചായ ഒന്ന് കുടിച് ഒഴിവാക്കി താ ഇന്ക് ഇവിടെ കൊറേ പണിള്ളതാ….”

‘പോത്ത് പോലെ ആയിട്ടും വെയില് കാണാതെ ന്റെ മോൻ നീക്കൂല….
വെറുതെ തെണ്ടി നടക്ക….. 😡😡😡😡’

“ഇവനെ ഇന്ന് ഞാൻ….. “

ചട്ടകം കൊണ്ട് അടി കിട്ടിയപ്പോഴാ ഞാൻ ഒന്ന് കണ്ണ് തുറന്നത്…..

‘ഡാ ഇജ്ജോന്നു തീരുർ പോയി വന്നാ ഇവിടെ മീൻ ഒന്നും കിട്ടീട്ടില്ല ഇന്ന്… ‘

‘ഹാ ഞാൻ പോവാ…..’ എന്ന് പറഞ്ഞു ഞാൻ വീണ്ടും ഉറങ്ങി…
ഫാൻ ഓഫ്‌ ആക്കി ഉമ്മി നേരെ അടുക്കളയിലേക്കു പോയി..

മെല്ലെ എന്നീട്ടു പുറത്ത് പോയി വണ്ടി നോക്കിയപ്പോ കാണാൻ ല്ല

‘ഉമ്മി വണ്ടി ജാഫർ (ഇക്ക ) കൊണ്ടോയി ഞാൻ വണ്ടി വന്നിട്ട് പോവാ ട്ടാ ‘

എന്ന് പറഞ്ഞതും

‘ഇജ്ജ് ഇന്നേ കൊണ്ട് പറയിപ്പിക്കണ്ട അനക്ക് 400 km വെറുതെ നടക്കാം ഇവിടന്നു തീരുർ വരെ നടക്കാൻ പറ്റൂലാ ല്ലേ… ‘

‘അത് ഉമ്മി ഒരു വൈബ് ഉണ്ടാവുമ്പോ പോണതല്ലേ ‘

‘വൈബ് ഇഞ് ഇജ്ജ് ആ വാക്ക് ഇവിടെ പറയരുത് ഓന്റെ ഒരു വൈബ്. വൈബ് എന്നും പറഞ്ഞു കൊറേ അയീലെ തെണ്ടി നടക്കൽ തുടങ്ങീട്ട്.. ഇഞ് ഇജ്ജ് അത് പറഞ്ഞാ കാൽ തല്ലി ഓടിച്ചു തിന്നാൻ തരും ഞാൻ…’

ഉമ്മി കൂടുതൽ dark ആവണ മുന്നേ ഞാൻ മെല്ലെ തീരുർക്ക് നടക്കാൻ തുടങ്ങി….

Manali to leh walking കഴിഞ്ഞു വന്നിട്ട് 2 ദിവസമേ ആവുന്നുള്ളൂ… ടൗണിൽ പോകുന്ന വഴിയിൽ ഒക്കെ ആ ചിന്തയായിരുന്നു…. കാഴ്ചകൾക്ക് നിറം നൽകിയ ആ 18 ദിവസം… ജീവിതത്തിലെ ഏറ്റവും വലിയ തുടർച്ചയായ നടത്തം 447 km….

ഹിച്ച് ഹൈക്കിങ് സമയത്ത് മണലായിൽ നിന്ന് പരിചയപ്പെട്ട waleed ബ്രോയിൽ നിന്നാണ് ഈ യാത്രയുടെ തുടക്കം

റൂമിൽ വെച്ച് waleed മണാലി to leh റോഡിന്റെ ഭംഗി പറഞ്ഞപ്പോൾ പോവാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു

‘നമ്മക്ക് നടന്നു പോയാലോ ‘

കേട്ട പാടെ ഞാൻ ok പറഞ്ഞു…. അങ്ങനെ ആ വഴിയുടെ ഭംഗി പറഞ്ഞു ആ സംഭാഷണം തുടർന്നു

മഞ്ഞു വീഴുന്ന താഴ്വരകൾ പച്ച പുതച്ച മലയിൽ മേഞ്ഞു നടക്കുന്ന കുതിരകൾ ചെമ്മരിയാടുകൾ പൂക്കളാൽ വിരിഞ്ഞു നിൽക്കുന്ന മലഞ്ചെരിവുകൾ പേടി പെടുത്തുന്ന വഴികൾ അങ്ങനെ കാഴ്ചയുടെ ഒരു പറുദീസാ….

അന്ന് മണാലിയിൽ നിന്നിറങ്ങുമ്പോൾ മനസ് മുഴുവൻ waleed പറഞ്ഞ ആ കാര്യമായിരുന്നു
മണലിൽ നിന്നും ലെഡാകിലോട്ടു നടക്കണം….

ഹിച്ച് ഹൈക്കിങ് കഴിഞ്ഞു വന്ന ഉടനെ ചെയ്തത് അതിനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു ഇത്തവണ ഒറ്റക്കല്ല കൂടെ long way down എന്നാ ടീമിലെ 9 പേരും ഉണ്ട്….

ആദ്യം 20 ആളുകൾ ആഗ്രഹം പറഞ്ഞെങ്കിലും പതിയെ എണ്ണം കുറഞ്ഞു 10 ആയി

അവസാനം ഉള്ള 10 പേർ യാത്രക്ക് തയ്യാർ എടുത്തു

ദിവസങ്ങളോളം വ്യായാമം ചെയ്തു ശരീരം യാത്രക്ക് പാകമാക്കി

അങ്ങനെ ജൂൺ 27ന് ഞങ്ങൾ യാത്രക്ക് തയ്യാർ ആയി…

Continue…

Credits : Muhamed Faiz

Share this post: