ഏതൊരു സഞ്ചാരിയുടെയും ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും ലേഹ് ലഡാക്ക് എന്ന സ്വപ്ന ഭൂമി ഒന്ന് കാണുക എന്നുള്ളത്. സംഭവം കേൾക്കാൻ ഒക്കെ നല്ല രസം ആണ് പക്ഷെ കുറച്ചു റിസ്ക് ഉള്ള പരിപാടി ആണ്.
എങ്ങനെ പോകാം
————–
1, ഫ്ലൈറ്റ് മാർഗം: ലേഹ് എയർപോർട്ടിൽ അല്ലേൽ ശ്രീനഗർ എയർപോർട്ട് ഇറങ്ങി അവിടെ നിന്നും വാഹനം റെന്റിനു എടുത്തോ ലഡാക്ക് കറങ്ങാം.
2:സ്വന്തം വാഹനം എടുത്തു പോകാം,അത് പോലെ റെന്റിനു വാഹനം എടുത്തു പോകാം.ബൈക്ക് ആണെങ്കിൽ ബുള്ളറ്റ് പോലെയുള്ള വാഹനം ഉപയോഗിക്കുക,
3.പബ്ലിക് ട്രാൻസ്പോർട്,ഡൽഹിയിൽ നിന്നും മണാലി നിന്നും കശ്മീർ നിന്നും ബസ് കിട്ടും.. ഷെയർ ടാക്സി വേറെയും
ബൈക്കിൽ ലഡാക്ക് കാണുക എന്നതാണ് എന്റെ ഒരു അഭിപ്രായത്തിൽ ഏറ്റവും ഭംഗിയായി തോന്നിയത്. അപ്പോൾ ഇനി നമുക്ക് ബൈക്കിൽ പോകുമ്പോൾ ഉള്ള കാര്യങ്ങൾ അങ് പറയാം.
ഏതാണ് റൂട്ട് :
——————–
1. മണാലി വഴി പോയി മണാലി വഴി തിരിച്ചു വരിക (മണാലി -രോത്തംപാസ്സ് -ജിസ്പ -കെലോങ് -ലേഹ് -മണാലി )
2. കശ്മീർ വഴി പോയി മണാലി വഴി തിരിച്ചു ഇറങ്ങുക (പത്താൻകോട്ട് -ശ്രീനഗർ -സോനാമാർഗ് -കാർഗിൽ -ലേഹ് -മണാലി )
രണ്ടു യാത്രയും തുടങ്ങുന്നത് ഡൽഹിയിൽ നിന്നോ അല്ലെങ്കിൽ ചണ്ഡീഗഡ് നിന്നോ ആക്കുക.. എന്റെ അഭിപ്രായത്തിൽ രണ്ടാമത്തെ റൂട്ട് ആയിരിക്കും കളർ ആവുന്നത്. കാരണം കശ്മീരിന്റെ മൊഞ്ചു ഒക്കെ അറിഞ്ഞു കാലാവസ്ഥയോടു പൊരുത്തപ്പെട്ട് ലഡാക്കിൽ എത്താം. ചുമ്മാ അങ്ങ് ലഡാക്കിൽ പോവുക വലിയ മണ്ടത്തരം ആണ്. ഒരു പാട് റിസ്ക് ഉള്ള പരിപാടി ആണ് ലഡാക്കിൽ കൂടിയുള്ള ബൈക്ക് യാത്ര റോഡ് എന്ന് പറയാൻ ഉണ്ടാവില്ല, 16000- 18000 അടികൾ താണ്ടി പോവുക ചില്ലറ പരിപാടി അല്ല. ഒരുപാട് ശാരീരിക അസ്വസ്ഥതകൾ നിർബന്ധമായും അനുഭവപ്പെടും.ഓക്സിജൻ സിലിണ്ടർ ഒക്കെ കരുതി വേണം പോകാൻ
എപ്പോൾ പോകണം
———
മെയ് പകുതി ഒക്ടോബർ പകുതി വരെ ആണ് രോത്തംപാസ്സ് തുറക്കാറുള്ളത്. മറ്റുള്ള സമയങ്ങളിൽ കശ്മീർ വഴി എപ്പോൾ വേണമെങ്കിലും പോവാം എന്റെ ഒരു അഭിപ്രായത്തിൽ മെയ്,ജൂൺ ജൂലൈ പകുതി ഇതായിരിക്കും നല്ലത് മഴ കൂടിയാലും മഞ്ഞു കൂടിയാലും പണി ആണ്.
ബൈക്ക് തിരഞ്ഞെടുക്കുമ്പോൾ സ്വന്തം വാഹനം തിരഞ്ഞെടുക്കുക അല്ലേൽ പാലും വെള്ളത്തിൽ പണി കിട്ടി ട്രിപ്പ്നോട് മടുപ്പ് തോന്നുന്ന അവസ്ഥയിൽ വരെ എത്താം നമ്മുടെ അനുഭവങ്ങൾ ആണ് ഇവിടെ പങ്കു വെക്കുന്നത്. അത്യാവശ്യം മെക്കാനിക്കൽ പരിപാടി ഒക്കെ വശം ഉണ്ടാവണം ഇല്ലേൽ ബുദ്ദിമുട്ട് ആവും. ഇനി സ്വന്തം ആയി വാഹനം ഇല്ലെങ്കിലും പൈസ കുറച്ചു അധികം ആയാലും നല്ല വാഹനം റെന്റ് എടുക്കുക.
വാഹനത്തിന്റെ കൂടെ എന്തൊക്കെ കരുതണം
————————
1. ക്ലച്ചു വയർ, ആക്സിലറേറ്റർ വയർ, ഡിസ്ക് പാഡ്, ട്യൂബ്, പമ്പ്, പ്ലഗ്ഗ്, എൻജിൻ ഓയിൽ അങ്ങനെ പോകുന്നു നീണ്ട നിര…
ഇനി ബൈക്ക് നിങ്ങൾ ചണ്ഡീഗഡ്, ഡൽഹി, മണാലി എന്നിവടങ്ങളിൽ നിന്നും എടുത്താൽ നിങ്ങളുടെ വാഹനം ലേഹ് വെച്ച് അവിടെത്ത റെന്റൽ ലോബി തടയും. കശ്മീർ നിന്നും എടുത്തത് തടയില്ല സ്വന്തം വാഹനവും തടയില്ല. ഇനി തടഞ്ഞു കഴിഞ്ഞാൽ നിങ്ങൾ എടുത്ത വാഹനം അവിടെ വെച്ച് അവരുടെ ബൈക്ക് എടുത്തു വേണം കറങ്ങാൻ ചെലവ് നന്നായി കൂടും. രാവിലെ 5 മണിക്ക് എണീറ്റു ലേഹ്യിൽ നിന്നും കർഡുങ്ക വഴി നുബ്രയും പാങ്കോങ്ങും കാണാൻ പോയാൽ അവരുടെ കണ്ണിൽ പെടാതെ രക്ഷെപ്പെടാം..
ലഡാക്കിൽ എന്താണ് കാണാൻ എന്ന് ചോദിച്ചാൽ എനിക്ക് ഒന്നേ പറയാൻ ഉള്ളൂ.. നിങ്ങൾ ഓരോ 5 കിലോമീറ്റർ കൂടുമ്പോഴും കാണുന്നത് അല്ല പിന്നീട് കാണുക ഫോട്ടോ എടുക്കാൻ നിങ്ങളുടെ മനസ്സ് കൊതിച്ചു കൊണ്ടിരിക്കും അത്രയ്ക്ക് സുന്ദരി ആണ് ലേഹ്.
പെർമിറ്റ് എങ്ങനെ കിട്ടും
———–
ഒരാൾക്ക് 400 രൂപയും ഓരോ ദിവസത്തിനു 20 രൂപയും അടക്കം ഒരാൾക്ക് ഏകേദശം 540 രൂപയോളും വരും പാസ്സ്. ഓൺലൈൻ വഴി അല്ലേൽ ഓഫ്ലൈൻ വഴി ഇത് അപേക്ഷിച്ചു പെർമിറ്റ് എടുത്തു കോപ്പികൾ ഓരോ ചെക്ക് പോസ്റ്റിലും കൊടുത്തു വേണം ലേഹ് കാണാൻ.. പെർമിറ്റ് അപേക്ഷിക്കുമ്പോൾ ഐഡി കാർഡ് നിർബന്ധം ആണ്. ഓൺലൈൻ അപേക്ഷിക്കുന്നത് ആയിരിക്കും നല്ലത് അല്ലേൽ സമയം പോകും. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ആണ് ഓഫീസ്. ഓൺലൈൻ അപേക്ഷിച്ച പ്രിന്റ്ഔട്ട് എടുത്തു അവിടെ സബ്മിറ്റ് ചെയ്തു വേണം പെർമിറ്റ് സ്വീകരിക്കാൻ
ഓൺലൈൻ അപേക്ഷിക്കാൻ :http://www.lahdclehpermit.in
ഈ ലിങ്കിൽ പോയി ബാക്കി കാര്യങ്ങൾ ചെയ്യുക എളുപ്പം ആയി അപേക്ഷിക്കാൻ ഉള്ള കാര്യങ്ങൾ ആണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
Check Video.
No Comments