ബൈക്കിൽ തനിച്ച്​ ബഹുദൂരങ്ങളിലേക്ക്​ യാത്ര ചെയ്യുന്നത്​ അത്ര നിസ്സാരമല്ല. അതിന്​ ചില തയാറെടുപ്പുകൾ അത്യാവശ്യമാണ്​. മനസ്സുകൊണ്ടും ശരീരംകൊണ്ടും നടത്തേണ്ട ചില തയാറെടുപ്പുകളുമായേ ബൈക്കിൽ ദിവസങ്ങൾ നീളുന്ന ദീർഘയാത്രയ്​ക്ക്​ പുറപ്പെടാവൂ.

1.ഭയം അരുത്​
നമുക്ക്​ യാതൊരു പരിചയവുമില്ലാത്ത സ്​ഥലത്തേക്കാണ്​ പോകുന്നത്​. അവിടെയൊക്കെ ആരെങ്കിലും നമ്മ​ളെ സഹായിക്കാനുണ്ടാവുമോ…? വല്ല അപകടവും ആ ദിക്കുകളിൽ നമ്മളെ കാത്തിരിക്കുന്നുണ്ടാവുമോ..? യാത്രയിൽ വല്ല അത്യാഹിതവും സംഭവിക്കുമോ…? ഇങ്ങനെ ഭയത്തിൽ പൊതിഞ്ഞ നൂറു നൂറു സംശയങ്ങൾ ഉണ്ടാവാം. ഇൗ ഭയങ്ങൾ ആദ്യം തന്നെ മനസ്സിൽ നിന്നും ഡിലീറ്റ്​ ചെയ്​താലേ ലക്ഷ്യം പൂർത്തീകരിച്ച്​ മടങ്ങിവരാൻ കഴിയൂ.

2. ആത്​മവിശ്വാസം
കടലും ചാടിക്കടക്കാം ആത്മവിശ്വാസമുണ്ടെങ്കിൽ എന്നൊരു ചൊല്ലുണ്ട്​. സത്യമാണത്​. അതിന്​ നേരിയ ഇടിവു വന്നാൽ പിന്നെ യാത്ര ഉപേക്ഷിക്കുന്നതാണ്​ നല്ലത്​. പാതിമനസ്സുമായി യാത്ര പോകരുത്​

ഒറ്റയ്​ക്ക്​ ബൈക്കിൽ ഉലകം ചുറ്റാനിറങ്ങുന്നത്​ ഇപ്പോൾ പുതുമയല്ല… അപ്പോൾ ചില മുൻകരുതലുകളും അത്യാവശ്യമാണ്​…
ഒരു ദിവസം രാവിലെ ബൈക്കുമെടുത്ത്​ ആരോടും ഒന്നും പറയാതെ ഇന്ത്യ മുഴുവൻ ​കറങ്ങാനിറങ്ങുന്നവരുടെ ടൈമാണിത്​. പെട്ടെന്നൊരു തോന്നൽ, പെ​ട്ടന്നൊരു പുറപ്പെടൽ. എല്ലാം പെ​ട്ടെന്നാ… പണ്ടൊക്കെ വീടി​​ന്റെ ​തൊട്ടപ്പുറത്തെ അങ്ങാടിയിലേക്ക്​ തനിയെ പോകാൻ പോലും പേടിച്ചിരുന്ന പിള്ളേരൊക്കെ നേരേ കശ്​മീരിലേക്കും നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമൊക്കെ പുല്ലുപോലെയാ വെച്ചു​പിടിക്കുന്നത്​.

ചിലർ കൂട്ടമായി ഇത്തരം യാത്രകൾ പോകുമ്പോൾ പലരും ഒറ്റയ്​ക്ക്​ പോകാനാണ്​ ഇഷ്​ട​​പ്പെടുന്നത്​. തനിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്​. ഒരിക്കൽ തനിയെ യാത്ര ചെയ്യുന്നതി​​​െൻറ ഹരം പിടികൂടിയാൽ പിന്നെയും പിന്നെയും പോയി​ക്കൊണ്ടേയിരിക്കും എന്നതാണ്​ അതി​​​െൻറ പ്രത്യേകത. ഒ​േട്ടറെ അനിശ്​ചിതത്വങ്ങളും ആകസ്​മികതകളും ഒ​െട്ടാരു അഡ്വഞ്ചറസുമാണ്​ തനിച്ചുള്ള യാത്ര. അതുതന്നെയാണ്​ അതി​​​െൻറ രസവും… എന്തുകൊണ്ടാണ്​ മറ്റാരെയും കൂട്ടാതെ തനിയെ പുറപ്പെട്ട​െതന്ന്​ ചോദിച്ചാൽ പലരും പറയുന്ന ഉത്തരങ്ങളിൽ ചിലത്​ ഇങ്ങനെയായിരിക്കും.

ചിലർ കൂട്ടമായി യാത്രകൾ പോകുമ്പോൾ പലര​ും ഒറ്റയ്​ക്ക്​ പോകാനാണ്​ ഇഷ്​ട​​പ്പെടുന്നത്​

1. സമാന ചിന്താഗതിക്കാരുടെ കുറവ്​
ഒരാളുടെ സ്വഭാവം ശരിക്കും അറിയണമെങ്കിൽ അയാൾക്കൊപ്പം യാത്ര ചെയ്യണമെന്നു പറയുന്നത്​ നൂറുവട്ടം ശരിയാണ്​. വ്യത്യസ്​തമായ അഭിപ്രായങ്ങൾ ജനാധിപത്യത്തിൽ നല്ലതാണെങ്കിലും യാത്രയിൽ അത്ര നല്ലതല്ല. ഒര​ു വ​​ഴിക്ക​ു പോകുമ്പോൾ ഒന്നിച്ചു പോയില്ലെങ്കിൽ പല വഴിക്കായി പോകും. ചിലപ്പോൾ ഇറങ്ങിപ്പോ​വുക​േയാ ഇറക്കിവിടുകയോ ഒക്കെ ചെയ്യേണ്ടിവരും. യാത്രയുടെ ഫീൽ നഷ്ടപ്പെടുത്താൻ കൂട്ടത്തിൽ ഒരാൾ വിചാരിച്ചാൽ മതി എന്ന് പലരുടെയും അനുഭവത്തിൽ നിന്ന്​ മനസ്സിലായ കാര്യമാണ്​. ഉദാഹരണത്തിന് നിങ്ങൾ സാഹസപ്പെട്ട്​ വിയർത്തൊലിച്ച്​ മല കയറുകയാണ്​. കൂട്ടുകാരന്​ അത്​ ഒട്ടും ഇഷ്​ടവുമല്ല. ‘എന്തിനാ ഇത്ര കഷ്​ടപ്പെട്ട്​ ഇത്രേം ദൂരം വന്ന്​ ഇൗ മല കേറുന്നത്​, ഇതിനാണെങ്കിൽ നമ്മുടെ നാട്ടിലെ കുന്നു കയറിയാൽ പോരേ…?’ എന്ന് അയാൾ ചോദിച്ചാൽ അവിടെ തീർന്നു എല്ലാം. എന്നാൽ, തനിച്ചുള്ള യാത്രയിൽ നമ്മളെ പിന്തിരിപ്പിക്കാൻ പിന്നെ നമ്മൾ മാത്രമേ ഉണ്ടാവൂ…

2. കാലുമാറുന്ന കൂട്ടുകാർ
ചിലരുണ്ട്​, നമുക്കൊരു യാത്ര പോകാം എന്ന്​ പറഞ്ഞ്​ ആവേശക്കമ്മിറ്റി കൂടും. കാര്യത്തോടടുക്കുമ്പോൾ കാലുമാറും. സാമ്പത്തികമായില്ല, ലീവില്ല, വീട്ടിൽനിന്ന്​ അനുവാദം കിട്ടിയില്ല… അങ്ങനെയങ്ങനെ കുറേ ന്യായങ്ങൾ നിരത്തി അവസാന നിമിഷം യാത്ര കുളമാക്കും. ഒറ്റയ്​ക്കാകു​മ്പോൾ ആ പ്രശ്​നമൊന്നുമില്ല. നേരേയങ്ങ്​ വെച്ചുപിടിച്ചാൽ മതി.

3.ഏകാന്തത ആഗ്രഹിക്കുന്നവർ
ചിലർ അങ്ങനെയാണ്, ആരുടെ കൂടെ പോയാലും യാത്ര മനസ്സിന് സന്തോഷമാകില്ല. ആൾക്കൂട്ടത്തിലും അവർ ഒറ്റയ്​ക്കായിരിക്കും. ബ്രിട്ടീഷ് സൈക്കോളജി സൊസൈറ്റിയുടെ പഠനം അനുസരിച്ചു ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ ഏറ്റവും സാമർഥ്യം ഉള്ളവർ ഇവരായിരിക്കുമത്രെ.

തനിച്ചു യാത്ര ചെയ്താൽ കിട്ടുന്ന ഗുണം എന്തായിരിക്കും എന്നാണ് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എവിടെ പോകണം, എപ്പോൾ പോകണം എന്നു തുടങ്ങി മുഴുവൻ കാര്യങ്ങളും തീരുമാനിക്കാൻ ഉള്ള പൂർണ്ണാധികാരം നിങ്ങൾക്ക് മാത്രമാണ്. ഇഷ്ടമുള്ള സ്ഥലത്തു പോകാം, കൂടുതൽ സമയം ചെലവിടാം, പകുതി എത്തിയ ശേഷം വേണമെങ്കിൽ ഉപേക്ഷിക്കാം, ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്ത സംസ്കാരം, ഭാഷകൾ, ആചാരങ്ങൾ എല്ലാം ഏറ്റവും നന്നായി മനസ്സിലാക്കാൻ തനിച്ചു യാത്ര പോവുന്നവർക്ക് കഴിയും.

സ്വന്തമായി ചിന്തിക്കാനും, കണ്ടെത്തലുകൾ നടത്താനും, പരീക്ഷണ നിരീക്ഷണങ്ങൾക്കും, കാഴ്ചകൾ ആസ്വദിക്കാനും, സംസ്കാരം, വേഷം, ആചാരങ്ങൾ അങ്ങനെ ഉളള കാര്യങ്ങൾ നന്നായി മനസ്സിലാക്കാനും തനിച്ചുള്ള യാത്ര തന്നെയാണ്​ ബെസ്​റ്റ്

1) നിങ്ങൾക്ക് ഒരു കുടുംബം ഉണ്ട്
നമ്മൾ ഒറ്റയ്ക്ക് യാത്ര പോകു​മ്പോൾ അതോർത്ത്​ ആശങ്കപ്പെടുന്ന ഒരു കുടുംബം നമുക്കുണ്ട്​ എന്നത്​ മറക്കരുത്​. യാത്രയിലൂടനീളം അദൃശ്യമായ സാന്നിധ്യമായി അവരുടെ കരുതൽ നമുക്കൊപ്പമുണ്ടാകും. ചിലപ്പോൾ വീട്ടുകാർ യാത്രയ്​ക്ക്​ സമ്മതിച്ചില്ലെന്നും വരാം. കാരണം, നമ്മൾ മറ്റുള്ളവർക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ട്​ ചെയ്യാൻ പോകുന്ന യാത്രയുടെ എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് സുരക്ഷയെ കുറിച്ച കാര്യങ്ങളൊക്കെ ആവുന്നത്ര കൃത്യമായി അവരെ ബോധ്യപ്പെടുത്തി വേണം യാത്ര തുടങ്ങാൻ. യാത്ര തുടങ്ങിയാൽ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ അവരെ അറിയിക്കാൻ ശ്രമിക്കുക.

2. മാപ്പും ആപ്പും വഴികാട്ടി
പണ്ടത്തെ പോലെ വഴിനീളെ നിർത്തി ചോദിച്ചു ചോദിച്ചു പോകുന്ന കാലമല്ലിത്​. ഇപ്പോൾ ടെക്നോളജിയാണ് നമ്മളെ നിയന്ത്രിക്കുന്നത്. എല്ലാവരും സ്മാർട്ട്‌ ഫോൺ ആണ് ഉപയോഗിക്കുന്നത്. പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഓഫ്‌ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്യുക. കാരണം, ചില സ്ഥലങ്ങളിൽ നിങ്ങൾക്ക് ഓൺലൈൻ സൗകര്യം ലഭ്യമാവണമെന്നില്ല. മാത്രവുമല്ല, GPRS സംവിധാനം ഉപയോഗിച്ചാൽ പെട്ടന്ന് തന്നെ ഫോൺ ബാറ്ററി ഡൗൺ ആവുകയും ചെയ്യും. നിങ്ങൾ ട്രെയിൻ, ബസ്, മെട്രോ, എന്നിവ ഉപയോഗിച്ച് ആണ് യാത്ര ചെയ്യുന്നത് എങ്കിൽ അതുമായി ബന്ധപ്പെട്ട അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ മറക്കരുത്​. ഉദാഹരണം RedBus, Ixigo, IRCTC, Delhi Metro പോലെയുള്ളത്. ഇത് നിങ്ങളുടെ സമയത്തെ ക്രമീകരിക്കാൻ ഒരുപാട് സഹായിക്കും.

3. തിരിച്ചറിയാൽ രേഖകൾ
യാത്രയാണ് പലതും സംഭവിക്കാം. ഇനി ഒന്നും സംഭവിച്ചില്ലെങ്കിലും നിർബന്ധമായും ഒരു തിരിച്ചറിയൽ കാർഡി​​​െൻറ ഒറിജിനലും ഏതാനും കോപ്പികളും കൈയിൽ കരുതണം. നിങ്ങളുടെ വിലാസം, ഫോട്ടോ, പെ​െട്ടന്ന്​ ബന്ധപ്പെടേണ്ട നമ്പർ എന്നിവ നിങ്ങളുടെ വാലറ്റിൽ പെ​െട്ടന്ന്​ കാണുന്ന ഭാഗത്തായി പ്രദർശിപ്പിക്കുക. (ചിത്രം കാണുക) പെ​െട്ടന്ന്​ ആവശ്യമുള്ള രേഖകൾ ഒരു ചെറിയ ബാഗിലാക്കി പ്രത്യേകം സൂക്ഷിക്കണം.
4. ലഗേജ്​
കണ്ടമാനം വസ്ത്രങ്ങൾ വാരിവലിച്ച്​ കെട്ടിയെടുത്ത്​ കൊണ്ട​ുപോകേണ്ട ആവശ്യമില്ല. അത്യാവ​ശ്യത്തിനുള്ളത്​ മതി. കാരണം, നിങ്ങൾ നിങ്ങളെ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കാൻ അല്ല പോകുന്നത്. മറിച്ച്​, നിങ്ങൾ മറ്റുള്ളത് കാണാൻ ആണ് പോകുന്നത്. ഒരു ദിവസം ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും അടിവസ്​ത്രമടക്കം ഒരുമിച്ചു ഒരു റോൾ ആയി പാക്ക് ചെയ്താൽ ബാഗിൽ നിന്നും ഓരോ ദിവസവും എടുക്കൽ എളുപ്പമാകും. വലിയ ബാഗ് എടുക്കുന്നതിന് പകരം ദൂര യാത്രയ്ക്ക് പാകമായ ഫ്ലക്​സിബിൾ ആയ ബാഗ് മാർക്കറ്റിൽ നിന്നും വാങ്ങുക. പാക്കിങ്ങിൽ നിർബന്ധമായും കരുതേണ്ട സാധനങ്ങൾ: മൊബൈൽ ചാർജർ, പവർ ബാങ്ക്​, വാട്ടർ ബോട്ടിൽ, എനർജി ഡ്രിങ്ക്​, അവശ്യ മരുന്നുകൾ, ഫസ്​റ്റ്​ എയ്​ഡ്​ കിറ്റ്​, സൺ ഗ്ലാസ്​.
5.നോട്ട് ബുക്ക്‌
ഡയറിക്കുറിപ്പി​​​െൻറയൊക്കെ കാലം പോയെന്ന്​ ചിലരെങ്കിലും പറയാറുണ്ട്​. അതത്ര പഴഞ്ചൻ ഏർപ്പാടൊന്നുമല്ല. എല്ലാ കാര്യങ്ങളും എഴുതി വെക്കാൻ ഒരു നോട്ട് ബുക്കും, പേനയും കരുതേണ്ടത്​ അത്യാവശ്യമാണ്​. സ്വന്തം വീട്ടിലെ ഫോൺ നമ്പർ പോലും ടെക്നോളജി വന്നപ്പോൾ മറന്നു പോയവർ ആണ് നമ്മൾ. അതിനാൽ, അത്യാവശ്യം വേണ്ട വിവരങ്ങൾ നോട്ട്​ ബുക്കിൽ കുറിച്ച് വെക്കണം. കാരണം, ഇലക്ട്രോണിക് ഉപകരണം എപ്പോൾ ആണ് പാലും വെള്ളത്തിൽ പണി തരിക എന്നു പറയാൻ പറ്റില്ല.

6.രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുക
യാത്രയുടെ എല്ലാ രേഖകളും ഗൂഗിൾ ഡ്രൈവ്​ പോലെയുള്ള ഓൺലൈൻ സ്റ്റോറേജുകളിലോ മെയിൽ ബോക്​സിലോ സൂക്ഷിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ടിക്കറ്റ്, യാത്ര പാസ്സ്, ഐഡൻറിറ്റി കാർഡ് മുതലായവ. കാരണം, യാത്രയിൽ നിങ്ങൾക്ക് രേഖകൾ നഷ്ടപ്പെട്ടു കഴിഞ്ഞാലും അടുത്തുള്ള കഫെയിൽ പോയി കോപ്പി എടുക്കാൻ ഇത് മൂലം സാധിക്കും.

7. കൂടുതൽ വില സുരക്ഷിതത്വത്തിന്
യാത്രയിൽ നിങ്ങൾ ഉപയോഗിക്കുന്ന സാധനങ്ങൾ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുക. ബാഗ് ശരീരത്തിൽ ക്രോസ്സ് ആയി ഇടുക (ചിത്രം കാണുക).Wallet പോലെയുള്ള സാധനങ്ങൾ പിന്നിലുള്ള പോക്കറ്റിൽ വെക്കാതെ മുമ്പിലത്തെ പോക്കറ്റിൽ സൂക്ഷിക്കുക ഇതുവഴി പോക്കറ്റടിക്കാരിൽ നിന്നും ഒരു പരിധി വരെ രക്ഷ തേടാൻ സഹായിക്കും. രാത്രിയാണ് നിങ്ങൾ യാത്ര ചെയ്യുന്നത് എന്നു കരുതുക. നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്ക് ഷെയർ ചെയ്തു പോകാനും, നിങ്ങൾക്ക് സ്വന്തം ആയി ടാക്സി ബുക്ക്‌ ചെയ്തു പോകാനും ഓപ്ഷൻ ഉണ്ട്. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ സ്വന്തം ടാക്സി ബുക്ക്‌ ചെയ്തു പോകാൻ ശ്രദ്ധിക്കുക. കാരണം, ചെറിയ ലാഭത്തിനു വേണ്ടി നമ്മുടെ സുരക്ഷിതത്വം വെച്ച് റിസ്ക് എടുക്കാതിരിക്കുക.

8.സംസ്കാരം, ഭാഷ എന്നിവയെ അറിയുക
നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ഭാഷയെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക.അവരുടെ സംസ്കാരത്തെക്കുറിച്ച്​ കഴിയുന്നത്ര അറിയാനും അത് അനുസരിച്ച് പെരുമാറാനും ശ്രദ്ധിക്കുക. അങ്ങനെ ആയാൽ നിങ്ങൾക്ക് നല്ല കംഫർട്ട്​ ആയി തോന്നുകയും, ആ നാട്ടുകാർക്ക്‌ നിങ്ങളെ പെട്ടന്ന് സ്വീകരിക്കാൻ പറ്റുകയും ചെയ്യും. ഓരോ സ്ഥലത്തും ഓരോ ആചാരവും പെരുമാറ്റവുമൊക്കെയാണ്​. അതിനെ ബഹുമാനിക്കുക.

9. ഭക്ഷണം വെള്ളം
നന്നായി വെള്ളം കുടിക്കുക.വാരി വലിച്ചു ഭക്ഷണം കഴിക്കാതെ യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.അമിതമായി മസാലകൾ അടങ്ങിയ ഭക്ഷണങ്ങളും ചിക്കൻ,കോള പോലെയുള്ള സാധനങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക. വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാതിരിക്കുക.കഴിക്കാതിരിക്കുക.

10.ലഹരി ഉപയോഗം
യാത്രയാണ്​ യഥാർത്ഥ ലഹരി. അതിനു പുറമേ, മറ്റൊരു ലഹരി അനാവശ്യമാണ്​. ലഹരി ആസ്വദിക്കാനാണെങ്കിൽ കഷ്​ടപ്പെട്ട്​ യാത്ര പോകേണ്ട ആവശ്യമില്ല. യാത്രയിൽ ഒരു കാരണവശാലും ലഹരി, മദ്യപാനം എന്നിവ ഉപയോഗിക്കാതിരിക്കുക. കാരണം, നിങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ മാത്രമേ ഉള്ളു.

11. വിവരങ്ങൾ സുരക്ഷിതമായിരിക്ക​െട്ട
വ്യക്തിപരമായ കാര്യങ്ങൾ അപരിചിതരുമായി ഷെയർ ചെയ്യാതിരിക്കുക. ഉദാഹരണത്തിന് ഞാൻ ഒറ്റയ്ക്കാണ് വരുന്നത്, ഞാൻ ഇവിടെയാണ് താമസിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ഒക്കെ മറ്റാരുമായും പങ്കുവെക്കാതിരിക്കുക.

ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ നിങ്ങൾ ഉറപ്പ് വരുത്തിയെങ്കിൽ ഇനിയൊന്നും നോക്കണ്ട, ദുനിയാവ് കാണാൻ പുറപ്പെ​േട്ടാളൂ.

ബൈക്കിലെങ്കിൽ ഇതുകൂടി
ഇനി നിങ്ങൾ ബൈക്കിൽ ആണ് സോളോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കുറച്ചു കാര്യങ്ങൾ കൂടി ഉറപ്പു വരുത്തിയാൽ നിങ്ങളുടെ യാത്ര ഉഷാറാകും. സോളോ യാത്രക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനം ഇരുചക്രമാണ്. എന്ത് കൊണ്ടാണ് ബൈക്കിനെ ആശ്രയിക്കുന്നത് എന്ന് ചോദിച്ചാൽ എനിക്കു ഒരു ഉത്തരം മാത്രമേ ഉള്ളൂ. റോഡിൽ കൂടി നാട് കണ്ടു യാത്ര ചെയ്യണം. അതി​​​െൻറ ആ ഒരു മൊഞ്ചു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്……..

Share this post: