#നിഗൂഢതാഴ്വരകളിലെ
#മരണത്തിന്റെ #മണമറിഞ്ഞ_യാത്ര…
എങ്ങനെ എഴുതിതുടങ്ങണം എന്നറിയില്ല എഴുതാൻ മടി കാരണം തന്നെയാ 2019 പോയതാണെങ്കിലും 2020 ൽ പോസ്റ്റ് ചെയ്യാമെന്ന് കരുതിയത്…..
മൂന്നാമത്തെ പ്രാവശ്യമാണ് അഗസ്ത്യർകൂടം യാത്ര ചെയ്യുന്നത് മൂന്നുവട്ടം പോയിട്ടുണ്ട് എങ്കിലും നല്ല ഒരു #travelogue ചെയ്തിട്ടില്ല ഇത്തവണ എത്ര ലേറ്റ് ആയാലും ഞാൻ എഴുതും…. എന്നോടാണോ കളിഅല്ലേ….
അപ്രതീക്ഷിതമായ യാത്രകൾ തരുന്നത് എന്നും #aneesh_kumar ന്റെ വീക്നെസാണ് ഈ വർഷം തന്നെ സീസൺ സമയത്തു ഞങ്ങൾ പോയിട്ടുണ്ട് പക്ഷെ അതുപോലെ ഒരു യാത്രയല്ല ഇത്. സീസൺ ക്ലോസ്സ് ചെയ്ത് 7 മാസങ്ങൾക്ക് ശേഷം പാക്കേജ് കൊടുക്കും അതിൽ ആദ്യം പോകുന്ന 5 പേർ ഞങ്ങളാണ് കൂട്ടത്തിൽ മൂന്ന് പേർ അഗസ്ത്യാർകൂടം എന്ന ആദ്യ മോഹം സാക്ഷാത്കരിക്കാൻ വന്നവരാണ്.
പോകുന്നതിന്റെ തലേ ദിവസമാണ് ഫോറസ്റ്റ് ഓഫീസിൽ പോയി pass വേടിക്കുന്നത് ഫോറെസ്റ്റ് ഓഫീസർസറുടെ പ്രത്യേക ഉപദേശങ്ങളും ഉണ്ടായിരുന്നു ” 25 തീയതി പോകുന്ന നമ്മളാണ് ആദ്യ ടീം, സൂക്ഷിച്ചു പോകുക, ഗൈഡ് പറയുന്ന പോലെ കേൾക്കണം, അഞ്ചുപേർക്ക് 5 ഗൈഡ് ആണ് വരുന്നത് സീസൺ കഴിഞ്ഞു ക്ലോസ് ചെയ്തിട്ട് പിന്നെ പോകുന്ന team നിങ്ങളാണ്” എന്നൊക്കെ ഓഫിസിൽ നിന്നും പറ്റുന്ന രീതിയിൽ പേടിപ്പെടുത്താൻ നോക്കി.
…ഓഹ്….. പിന്നെ….. “ഈ ഉമ്മാക്കി കണ്ടൊന്നും പേടിക്കുന്നവരല്ല ഞങ്ങൾ” എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യം ഉണ്ടങ്കിൽ കാണാം എന്ന് പറഞ്ഞു 5 പേരുടെ പാസ്സ് വാങ്ങി പടിയിറങ്ങി.
മൂന്ന് ദിവസത്തെ ട്രെക്കിങ്ങ് പ്രോഗ്രാമാണ് ഒക്ടോബർ 25 മുതൽ 27 വരെ അതിൽ 25 തീയതി 9 മണിക്ക് ബോണക്കാട് റിപ്പോർട്ട് ചെയ്യണം. മഴയുണ്ടാകും, അട്ടകൾ, വഴികൾ ക്ലിയർ അല്ല പിന്നെ ആദ്യം പോകുന്ന team എങ്ങനെയാണ് അവിടുത്തെ സിറ്റുവേഷനെകുറച്ചു ഒരറിവും കിട്ടിയിട്ടില്ല. കഴിക്കാനുള്ള ആഹാര സാധനങ്ങൾ എല്ലാം വേടിക്കണം അതിനെല്ലാം പോത്തൻകോട് അനീഷിനെ ഏർപ്പാട് ചെയ്തു.
കോട്ടയത്ത് നിന്നുള്ള രണ്ടുപേർ കൂടിയുണ്ട് #Das_P_G പിന്നെയുള്ളത് Fasil_Kangazha ഇവർ നമ്മുടെ സ്വന്തം #HATS #trekking ടീമിൽ ഉള്ളതാണ്. പോകുന്നതിന്റെ തലേദിവസം രാത്രി തന്നെ വെഞ്ഞാറമൂട് റൂമെടുത്തു് അവരെ സെറ്റാക്കി . അഞ്ചുപേരിൽ ഞാനും പോത്തൻകോട് അനീഷും മാത്രംമാണ് മുമ്പ് പോയിട്ടുള്ളത് തലേ ദിവസം രാത്രി തന്നെ ഉള്ളതെല്ലാം കെട്ടിപ്പെറുക്കി ബാഗിൽ കുത്തി കേറ്റി നാളത്തെ സ്വപ്നവും കണ്ടു കിടന്നു.
എവിടെ പോകാൻ അലാറം വച്ചാലും അലാറത്തിന് മുൻപേ ഞാൻ എഴുന്നേൽക്കും ഇനി ബാക്കിയുള്ള ഓരോരുത്തരെയായി
വിളിച്ചുണർത്തി രാവിലത്തെ കലാപരിപാടി എല്ലാം കഴിഞ്ഞു #അമ്മക്ക് ഒരു #ഉമ്മയും കൊടുത്ത് ബാഗുമായി വീടിന്റ പടിയിറങ്ങി.
#തോന്നയ്ക്കൽ നിന്നുതന്നെ 64 കിലോമീറ്റർ ഉണ്ട് ഫസ്റ്റ് ചെക്ക് പോസ്റ്റായ #വാഴ്വാന്തോളിൽ എത്താൻ അവിടെ റിപ്പോർട്ട് ചെയ്തിട്ട് വേണം മുൻപോട്ട് പോകാൻ. ദാസേട്ടനും ഫൈസലിനും വണ്ടി ഇല്ലാത്തതുകൊണ്ട് ഞാനും അനീഷും രണ്ട് ബൈക്കുകളിൽ പിക്ക്ചെയ്തു ഫസ്റ്റ് ചെക്ക് പോസ്റ്റിലോട്ട് വിട്ടു ഓരോ കഥയും തള്ളും പറഞ്ഞു വാഴ്വാന്തോൾ ഫസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തി. ഇനി വേളിക്കാരൻ #Anish_AS അവനും കൂടെ വന്നാൽ ടീം ഫുൾ ആകും ഓന് യൂട്യൂബ് ചാനൽ ഉള്ളത് കൊണ്ട് കഥയും പറഞ്ഞ് ആയിരിക്കും വരവ് ഓന്റെ ആദ്യ ട്രെക്കിങ്ങ് പ്രോഗ്രാംകൂടിയാണ് ഇത്.
എത്തി എല്ലാവരെയും പരസ്പരം പരിചയപെട്ടു ഫസ്റ്റ് ചെക്പോസ്റ്റിൽ നിന്ന് ബോണക്കാട് പോകുന്നവരുടെ ഡീറ്റെയിൽസും പേരും വണ്ടി നമ്പറും എഴുതി ഞങ്ങൾ അഞ്ചുപേരും അവിടെനിന്നു പുറപ്പെട്ടു നേരെ ബോണക്കാട് ഫോറെസ്റ്റ് ഓഫീസിലേക്ക്. വാഴ്വന്തോൾ ചെക്പോസ്റ്റിൽ നിന്നും ബോണക്കാട്ലേക്ക് പത്ത് കിലോമീറ്റർ റൂട്ട് അടിപൊളിയാ ഭയാനകം ഉളവാക്കുന്ന റോഡ്, മരങ്ങളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും. റോഡിൽ കരീലകൾ പാറി നടക്കുന്നു ഇളം കാറ്റുകൂടെ ആയപ്പോൾ മനസ്സിനെ വല്ലാതെ ഉന്മാദിപ്പിക്കുന്ന ഒരു നിമിഷമായി, കാണിക്കാരുടെ ചെറിയ ചെറിയ ആൽത്തറകൾ കാണാം ഏതായാലും അടിപൊളി വഴിയാ. നമ്മൾ 5 പേർ പിന്നെ നമ്മുടെ രഥങ്ങളും ആ റൂട്ട് പോകാൻ നമ്മൾ മാത്രമേയുള്ളു ഇങ്ങോട്ടോ…. അങ്ങോട്ടോ…. പോകാൻ വേറെ ഒരു വണ്ടികളെയും കാണാൻ ഇല്ല നമ്മുടെ NH കണ്ടാൽ തോറ്റു പോകുന്ന അവസ്ഥ തന്നെയാണ് റോഡുകളിൽ വെള്ളം ഒഴുകി തകർന്ന കൈവരികളും ആന പിണ്ഡവും കാട്ടുപോത്തിന്റെ മണ്ണ് കുത്തിമറിക്കൽ ഇതെല്ലാം ബോണക്കാട് പോകുന്ന വഴിയിൽ കാണാം. വഴിയിൽ എങ്ങും നിന്ന് സമയം കളഞ്ഞില്ല നേരെ ബോണക്കാട് എത്തി അവിടെനിന്നും നമ്മുടെ മൂന്ന് ഫോറെസ്റ്റ് ഗൈഡ്മാരെ കൂട്ടി കൊണ്ട് അഗസ്ത്യാർകൂടം ഫോറെസ്റ്റ് ഓഫീസിൽ എത്തി.വരുന്ന വഴിയിൽ ഒരു കമ്പനി ഉണ്ടായിരുന്നു “#ബോണക്കാട് എസ്റ്റേറ്റ് ” #mahavir_plantation_ltd ന്റെ ഒരുപാട് പേരുടെ സ്വപ്നങ്ങൾ തകർത്ത് എറിഞ്ഞ കമ്പനി. തേയില കമ്പനിയാണ് അതിന്റെ സൈഡിൽ കൂടെയാണ് വന്നത് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന മിഷനറീസ് റോഡിന്റെ ഇരുവശങ്ങളിലും നോക്കി കഴിഞ്ഞാൽ നമുക്ക് അറിയാൻ പറ്റും ഒരുപാട് പേരുടെ സ്വപ്നങ്ങൾ എല്ലാം തകർന്നടിഞ്ഞ ഒരു കമ്പനിയും തകർന്നടിഞ്ഞ വീടുകളും. ഇപ്പോൾ അവരുടെ അവസ്ഥ ദയനീയമാണ് തൊഴിലാളികളുടെ ജീവിത മാർഗ്ഗമാണ് അഗസ്ത്യാര്കൂടവും, ബോണക്കാടും.ഇതൊക്കെ കാണാൻ വരുന്ന ആൾക്കാർക്ക് ഗൈഡായി പോയി കിട്ടുന്ന തുച്ഛമായ പൈസ മാത്രമാണ് ഇവരുടെ സമ്പാദ്യം സീസൺ off ആയിക്കഴിഞ്ഞാൽ പിന്നെ അവസ്ഥ മോശമാണ് എന്നാണ് അവരുടെ അഭിപ്രായം. നമ്മുടെ ദുഃഖങ്ങൾ മറക്കാൻ ചെന്നപ്പോൾ അവരുടെ ദുഃഖം കേട്ടു കണ്ണുനിറഞ്ഞു.
എല്ലാരും എത്തി നമ്മൾ നേരെ ഫോറസ്റ്റ് ഓഫീസിന്റെ അകത്തുകയറി കൈയിൽ ഉണ്ടായിരുന്ന പാസ്സ് കാണിച് പിന്നെ രജിസ്റ്ററിൽ പേരും നാളും അഡ്രെസും എഴുതി. ബാഗിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം കാണിച്ചു (പൂജ സാധനങ്ങൾ, പ്ലാസ്റ്റിക്, flame ഐറ്റംസ്, ലഹരി വസ്തുക്കൾ ഇതൊന്നും കയറ്റി വിടില്ല ) ചെക്കിങ് എല്ലാം കഴിഞ്ഞു ഡ്രസ്സ് മാറി സാധനങ്ങളെല്ലാം ബാഗിൽ കയറ്റി പാചകം ചെയ്യാനുള്ള സാധനങ്ങൾ പരസ്പരം വീതിച്ചു കൊടുത്തു വേറെയൊന്നും കൊണ്ടല്ല ഈ 18 കിലോമീറ്റർ നമ്മൾ തന്നെ ആഹാരം വയ്ക്കാനുള്ള സാധങ്ങൾ കൊണ്ടുപോകണം പിന്നെ ഒരാൾ ചുമക്കുന്നതിനെകാൾ നല്ലത് അല്ലേ അതിനെ നാല് ആയിട്ട് വീതിച്ചു കൊണ്ടുനടക്കുന്നത്.
നമ്മൾ അഞ്ചുപേരെ നയിക്കുന്നത് അഞ്ചു ഗാർഡുമാരാണ് ആവശ്യത്തിന് അധികവും അട്ടകൾ കാണും ഉപ്പ് വെള്ളവും സാവ്ലോണും ആവശ്യത്തിന് കൈകളിൽ കരുതിട്ടുണ്ട് എല്ലാ ഡീറ്റെയിസും എഴുതി ഞങ്ങൾ പുറപ്പെടാൻ തയ്യാറെടുത്തു. നല്ല മഴക്കോൾ ഉണ്ട് മഴക്ക് മുമ്പായിട്ട് പ്രധാനപ്പെട്ട രണ്ടു നദികൾ കടന്നു വേണം പോകാൻ മഴവെള്ളപ്പാച്ചിൽ ഉണ്ടായാൽ ഒരുകാരണവശാലും കടന്നു പോകാൻ പറ്റാത്ത വഴികളാണ്. സീസൺ സമയത്ത് ആയിരുന്നെങ്കിൽ രണ്ട്, രണ്ട് കിലോമീറ്റർ ഇടവിട്ട് ചെറിയചെറിയ ക്യാമ്പുകൾ ഉണ്ടായിരുന്നേനെ ആറുമാസം ആയിട്ട് ആരും കടന്നുചെല്ലാത്ത വഴികളാണ് അഗസ്ത്യാർകൂടത്തിലെ ആദ്യ പാക്കേജ് ആയത് കൊണ്ടാണ് 5 ഗാർഡുമാരെ ഞങ്ങൾക്ക് അനുവദിച്ചിരിക്കുന്നത് സാധാരണ സീസൺ സമയത്ത് ഗാർഡുകൾ കൂടെ വിടാറില്ല 10 പേർക്ക് ഒരു ഗാർഡ് 2 കിലോമീറ്റർ മാറി മാറി വരും. പാക്കേജ് സമയത്ത് അഞ്ചുപേർക്ക് 5 ഗാർഡിനെ തരുന്നത് രണ്ട് ഗാർഡ് അതിരുമലയിൽ നിൽക്കുന്ന ഫോറെസ്റ്റ് ഓഫീസേഴ്സ് പിന്നെയുള്ള ഒരാൾ ഫുഡ് ഉണ്ടാക്കാൻ ബാക്കി രണ്ടുഗൈഡ് നമ്മുടെ കൂടെ അഗസ്ത്യ മലക്ക് വരാനുള്ളവർ.
സാധങ്ങൾ എല്ലാം എടുത്ത് മെല്ലെ ബോണക്കാട് ഫോറെസ്റ്റ് ഓഫീസിൽ നിന്ന് യാത്ര തുടങ്ങി കൂടെ “കറുവും” (നാടൻ പട്ടിയാണ് ) ഫോറസ്റ്റ് ഓഫീസറുടെ കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ഏകദേശം ഒരുപാട് സമയം ഫോറസ്റ്റ് ഓഫീസർ നമ്മളോട് സംസാരിച്ചു. പല പ്രശ്നങ്ങളും ഉണ്ടാകും വന്യമൃഗങ്ങൾ ഉറപ്പായിട്ടും ഉണ്ടാകും പോകുന്ന വഴി ഒരു കാരണവശാലും എങ്ങും ഒറ്റപ്പെട്ട് പോകരുത് എന്ന് ഒരുപാട് നിർദ്ദേശത്തോടെ ഞങ്ങൾ മെല്ലെ മെല്ലെ യാത്ര തുടങ്ങി.
ആറേഴ് മാസങ്ങളായി കാലൊച്ചകൾ കേൾക്കാത്ത മനുഷ്യന്റെ മണം അറിയാതെ കിടക്കുന്ന കാനന പാതകൾ നിറയെ പൂക്കളും ഇലകളും, മരങ്ങളുടെ ശിഖിരങ്ങൾ കൊണ്ട് നിറഞ്ഞു കിടക്കുന്ന വീഥികൾ ചെറിയൊരു കാൽപാടുകൾ പോലും മനുഷ്യന്റേതായി പതിഞ്ഞിട്ടില്ല. എല്ലായിടവും പച്ചപ്പുകളാലും വർണ്ണവിസ്മയങ്ങൾ തീർക്കുന്ന ചെടികളായും നിറഞ്ഞു കിടക്കുന്നു. ഇവിടുത്തെ ഓരോ ജീവജാലങ്ങൾക്കും പറയാൻ ഒരുപാട് കഥകൾ ഉണ്ട്, ഒരുപാട് നിഗൂഢരഹസ്യങ്ങളുടെ താഴ്വരകളാണ്, ഇവിടുത്തെ സസ്യങ്ങൾക്കും, ജലത്തിനും പോലും ഔഷധഗുണം ഒരുപാടുണ്ട് ആദ്യം പോയപ്പോഴും രണ്ടാമത് പോയപ്പോഴും കിട്ടാത്ത ഒരു ഫീൽ ഇപ്പോഴുണ്ട് . കണ്ണെത്താ ദൂരത്തു പടർന്നുപന്തലിച്ചു നിൽക്കുന്ന ചില മരങ്ങൾ കൈ കോർത്ത് തീർക്കാൻ പറ്റാത്ത മരങ്ങളും, പിന്നെ വാനോളം മുട്ടി നിൽക്കുന്ന മരങ്ങളും കാടിന്റെ അരഞ്ഞാണങ്ങളായ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുമാണ് അവിടുത്തെ സൗന്ദര്യം. വെള്ളച്ചാട്ടങ്ങളിലും, അരുവികളിലുമാണ് മൃഗങ്ങളുടെ ദാഹം അകറ്റുന്ന സ്ഥലം അതുകൊണ്ട് ശബ്ദമുണ്ടാക്കാതെ നടന്നാൽ എന്തേലും കാണാന്സാധിക്കും പക്ഷെ കരീലകൾ നമ്മെ ദ്രോഹിച്ചു കൊണ്ടേ ഇരുന്നു. ഏതായാലും നമ്മുടെ കണ്ണുകൾ വിദൂരതയിലും ദേഹത്തും നടക്കുന്ന വഴിയിലും നോക്കി നോക്കി നടന്നു. ദേഹത് അട്ട കയറാതെ നോക്കേണ്ട പ്രധാന ലക്ഷ്യവും ഉണ്ട് പിന്നെ എന്ത് വന്നാലും പുല്ലാണ് എന്ന് പറഞ്ഞു മനസ്സറിഞ്ഞു നടക്കുക എന്നതാണ് മറ്റൊരു സന്ദേശം. എല്ലായിടവും ഞങ്ങൾ ചുറ്റും നോക്കി എന്തെങ്കിലും കാണാൻ പറ്റുമോയെന്ന് പോകുന്ന വഴികൾ നോക്കിനടക്കണം മരണം പതിയിരിക്കുന്ന വഴികളാണ് മിക്കതും വിഷപ്പാമ്പുകൾ നിറഞ്ഞ വഴിയാണ്, നടക്കുന്ന വഴിയിൽ ചുരുണ്ട് കിടക്കുന്ന പാമ്പുകൾ, കാലൊച്ച കേട്ട് ഇഴഞ്ഞു നീങ്ങുന്ന പാമ്പുകൾ അങ്ങനെ ഓരോരോ കാഴ്ചകളും കണ്ട് നടന്നു നീങ്ങുമ്പോൾ നമ്മുടെയുള്ളിൽ ചെറിയ ഭയങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടയിരുന്നു. രണ്ടു വട്ടം പോയിട്ടുണ്ട് എങ്കിലും മൂന്നാമത്തെ വട്ടം ഇങ്ങനെ പോകാൻ പറ്റും എന്ന് ഒട്ടും പ്രേതീക്ഷിച്ചില്ല. ഞങ്ങൾ നടക്കും തോറും കൂടെ നടന്നു വരുകയാണ് ‘കറു’ ഇനി തിരിച്ചു പോകില്ല എന്ന് തോന്നുന്നു, സ്നേഹം ഉണ്ട് ഇടക്ക് ഇടക്ക് ഞങ്ങൾ വരുന്നതും കാത്ത് വഴിയിൽ നിൽക്കും ചിലപ്പോൾ ഞങ്ങളെ കണ്ടില്ല എങ്കിലും തിരിച്ചു നടന്ന് അടുത്ത് വരും കടലോളം സ്നേഹം അവന്റയും ഉള്ളിലുണ്ട്.
എണ്ണി തീർക്കൻ പറ്റാത്ത വെള്ളച്ചാട്ടങ്ങളും നീരുറവകളും, അട്ടയുടെ കടിയും കൊണ്ട് 6 കിലോമീറ്റർ പേടിച്ചു നടന്നത് അറിഞ്ഞില്ല. ഇനി പുൽമേടാണ് ആദ്യം ഇതുവഴി വന്നപ്പോൾ പുല്ലുകൾ വെട്ടി കുറ്റിമട്ടo ആയിരുന്നു ഇപ്പോൾ ഏകദേശം രണ്ട് ആൾ പൊക്കത്തിന് വളർന്നു കിടക്കുന്നു വഴിയും വ്യക്തമല്ല ദേഹത്തു ഉരഞ്ഞു മുറിയുന്ന അവസ്ഥ ആയിരുന്നു. മൊത്തത്തിൽ ഉൾഭയവും എല്ലാം കൊണ്ട് നടക്കുവാ പുല്മേട്ടിൽ ആനയെ കണ്ടാൽ പിന്നെ നമുക്ക് രക്ഷപ്പെടാൻ വഴി കുറവായതുകൊണ്ട് ഉള്ളിൽ കാണരുതേ എന്ന പ്രാർത്ഥനയും ഉണ്ട് പക്ഷെ നടക്കുന്ന വഴികളിൽ എല്ലാം ആനപിണ്ഡവും, മൂക്കിൽ തുളഞ്ഞു കയറുന്ന ആനചൂരും പതിഞ്ഞു കടന്നുപോയി.
എങ്ങും കിളികളുടെയും ഓരോ ജീവജാലങ്ങളുടെയും, പുല്ലുകളോട് സല്ലപിക്കുന്ന കാറ്റിന്റെയും ശബ്ദമുഖരിതങ്ങൾ. നെഞ്ചിടിപ്പിന്റെ താളം തെറ്റി പായുന്നു സമയം 3 കിലോമീറ്റർ പേടിച്ചു നടന്നു കഴിഞ്ഞു ഇനിയുള്ളത് ചോല വനങ്ങനിറഞ്ഞ 3 കിലോമീർ അതിൽ നീണ്ടു കിടക്കുന്ന ഒരു കയറ്റവും. ശരീരത്തിന്റെ ചോര പകുതിയും കൊണ്ടുപോയി അട്ടകൾ ഇനി ബ്ലഡ് ഡൊനേഷന് എന്ത് കൊണ്ട് പോയി കൊടുക്കും അല്ലേ….
തളർച്ച ഉണ്ട് പക്ഷെ എങ്ങും നിൽക്കാൻ പറ്റില്ല നിന്നാൽ ചോര കൊതിയൻ മാർ പൊതിയും അതിനെയും പേടിച്ചു വന്യ ജീവികളെയും പേടിച്ചു നടക്കുന്നതിന്റ സ്പീഡ് കൂടി ഏകദേശം 18 km നടന്ന് അതിരുമല ക്യാമ്പിൽ എത്താറായി.
ഒരു വിളിപ്പാടകലെയായി കോടയിൽ മൂടി കടക്കുന്ന ഷീറ്റ് ഇട്ട വലിയ കെട്ടിടം മൊത്തം മൂന്നെണ്ണം ഉണ്ട് സീസൺ സമയത്ത് കാല് ഊന്നാൻ പറ്റാത്ത ആളാണ് പക്ഷെ ഇപ്പോൾ ആ കെട്ടിടത്തിൽ കിടക്കാൻ ഞങ്ങൾ 5 പേർ മാത്രമായിരിക്കും. കെട്ടിടത്തിന്റെ പുറത്ത് വച്ച് കാലിൽ കടിച്ച എല്ലാ കുളയട്ടെയും സാവ്ലോണും ഉപ്പും ഉപയോഗിച്ച് മാറ്റിയിരുന്നപ്പോൾ കറുവും എത്തി. കൊണ്ടുവന്ന ആഹാര സാധങ്ങൾ അടുക്കളയിലോട്ട് മാറ്റി ഞങ്ങളുടെ ബാഗുകൾ ക്യാമ്പ് ഷെഡിൽ കൊണ്ട് പോയി വച്ചു. അതിരുമല ക്യാമ്പിൽ നിന്നാൽ നല്ലത് പോലെ അഗസ്ത്യനെ കാണാം പക്ഷെ ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന ക്യാമ്പ് വരെ കോട കൊണ്ട് മൂടിയിരിക്കുന്നത് കൊണ്ട് പരസ്പരം ഉള്ളവരെ പോലും കാണാൻ വ്യക്തത കുറവാണ്.
സമയം കടന്ന് പോകുന്നത് അറിയാനെ പറ്റുന്നില്ല രാത്രി ആയാൽ ബാത്റൂമിൽ ഒറ്റക്ക് പോകുന്നത് അപകടമാണ് ക്യാമ്പിന്റ ചുറ്റും വന്യമൃഗങ്ങൾ ചാടി വരാതിരിക്കാൻ കിടങ്ങുകൾ ഉണ്ട് എന്നാലും വരേണ്ടത് വന്നിട്ട് തന്നെ പോകും. സമയം കളയാൻ നിന്നില്ല ഇനിയുള്ള ഒരു ചടങ്ങ് മൊബൈലിന്റെ റേഞ്ച് പിടിക്കൽ അതിന് നേരെ റേഞ്ച് പോയിന്റിലോട്ട് നടന്നു ഒരു കല്ലും മരവും അവിടെ നിന്നാൽ ചിലപ്പോൾ റേഞ്ച് കിട്ടും അതുപോലെ നല്ലപോലെ അഗസ്ത്യമലയുടെ രൂപഭാവമാറ്റവും കാണുവാനും പറ്റും കുറെ നേരം അവിടെ ഇരുന്ന് കാടിന്റെ സൗധര്യത്തെയും, കാതിൽ ഇമ്പം കൊള്ളിക്കുന്ന ജീവജാലങ്ങളുടെയും കാറ്റിന്റെതാളങ്ങളെയും ആസ്വദിച്ചു. സമയം അതിക്രമിച്ചിരിക്കുന്നു അന്ധകാരം കടന്നു പിടിച്ചു തുടങ്ങി ഇനിയും അവിടെ ഇരുന്നാൽ ഒരു പക്ഷെ നാളെ സൂര്യോദയം കാണാൻ പറ്റില്ലല്ലോ എന്ന സങ്കടത്തോടെ റൂമിലേക്ക് ചെന്നു.
അതിരുമലയിലെ ചെടികൾ ഉൾപ്പെടെ കോടയുടെ തണുപ്പിൽ വിറങ്ങലിച്ചു ചെറിയ കാറ്റു കൂടി ആയാലോ അടിപൊളി കാലിൽ നിന്നാണോ എവിടുന്നോ തണുപ്പ് അടിച്ചു കയറി. ശരീരത്തിലെ തണുപ്പ് മാറാൻ ഒരേ ഒരു വഴി മാത്രമേയുള്ളൂ കുളിക്കുക.
മടിയില്ല മടിയോടെ മെല്ലെ ബാത്റൂമിലോട്ട് നടന്നു വെട്ടം ഇല്ല മൊബൈൽ എടുത്തു ഏതേലും വന്ന് ഒളിച്ചു കുളിസീൻ കാണാൻ ഇരുന്നാലോ അതാ, കുറച്ചു നേരം വെള്ളം അങ്ങോട്ട് ഇങ്ങോട്ട് ഒഴിച്ചു എന്നിട്ടും അതിന്റ തണുപ്പ് മാറുന്നില്ല രണ്ടും കല്പിച്ചു തലയിൽ ഒരു ഒഴിപ്പ് കിളിയും കിക്കിളിയും പമ്പ വഴി എരുമേലിയിൽ പോയി ഹൊ…എന്റെ ദേവിയേ… ഫ്രീസറിൽ ഇരിക്കുന്ന വെള്ളം തലയിൽ വീഴ്ത്തിയാൽ എങ്ങനെ അതേ ഫീൽ. മൂന്നു ബക്കറ്റ് ഒഴിക്കുന്ന പാട് പിന്നെ ശരീരം മരവിച്ചോളും ഏതായാലും പാട്ടുപാടി കുളിച്ചു കയറി തണുപ്പിന്റ ശക്തിയിൽ കാക്ക കുളികുളിച്ചു പുറത്ത് ഇറങ്ങിയതും ഒന്നും കാണാൻ വയ്യാത്ത കൂരിരുട്ട് ദൈവമേ ഇത് എവിടെ.. വന്ന വഴിപോലും കാണാൻ പറ്റാത്തഅത്രയും കോട ഇറങ്ങിയല്ലോ വായിൽ കൂടി പുക പോലെ മഞ് പറക്കുന്നു. “#Ghost #house” ഫിലിമിൽ ജഗദീഷ് പാടിയപോലെ “അക്കരെ പൂച്ചാണ്ടി പ്രാണൻ കത്തനുമ്മ” അതും പാടി ഒരൊറ്റ ഓട്ടം…
ഇനിയുള്ള രാത്രി ഞങ്ങളുടെത് മാത്രം തള്ളി മറിക്കുന്ന കഥകളും പോയ ട്രെക്കിങ്ങ് കഥകളും കാര്യങ്ങളും അങ്ങനെ ഒരുപാട് ഉണ്ട് ഞങ്ങൾ 5 പേർക്കും പറയാൻ. അതിൽ തല മൂത്ത ഒരാളാണ് ദാസ് ചേട്ടായി പുള്ളി പോകാത്ത സ്ഥലങ്ങൾ ഇല്ല. എല്ലാരുടെയും അനുഭവങ്ങൾ എനിക്ക് പാഠങ്ങളാണ് തള്ളി തള്ളി സമയം പോയത് അറിഞ്ഞില്ല ഇനി ആഹാര സമയം പയ്യേ അടുക്കളയിൽ ചെന്നു നല്ല ചൂട് കഞ്ഞിയും പയറും.
ഹൊ… നടന്ന് അടപ്പ് ഇളകി വന്നത് അല്ലേ നല്ല വിശപ്പ്, ചൂട് ആണോ അല്ലയോ ഒന്നും നോക്കിയില്ല തട്ടി വിട്ടു മൂന്ന് പ്ലേറ്റ് എത്ര കഴിച്ചാലും തണുപ്പ് ആയത് കൊണ്ട് ഒന്നും അറിയില്ല. കഴിച്ചു കഴിഞ്ഞ് ഇനി കുറച്ചു നേരം തീ കൊള്ളാം ക്യാമ്പിന്റ സൈഡിൽ വിറകെല്ലാം കൊണ്ട് സെറ്റ് ചെയ്തു നല്ല സുഖം കോടയും തണുപ്പുകാറ്റും, ചൂടുകായലും പിന്നെ ഘോരവനവും രാത്രിയിലും എങ്ങുനിന്നോ ശബ്ദങ്ങൾ ഹൊ… പൊളിച്ചു… മഞ്ഞു വീഴ്ചയാണോ എന്തോ ഞങ്ങളുടെ സുഖംകണ്ടു കുശുമ്പ് കൊണ്ടതാണോ എന്തോ ഓരോ തുള്ളികൾ ദേഹത് വീണുതുടങ്ങി. സമയം 9 മണി കഴിഞ്ഞു ഏതായാലും മെല്ലെ റൂമിലേക്ക് കയറി നാളെ രാവിലെ എഴുന്നേൽക്കാൻ ഉള്ളതാണ്. സോളാറിന്റ ശക്തിയിൽ കത്തുന്ന ഒരു ബൾബ് അതിന്റ പച്ചയിൽ ഞങ്ങൾ കിടന്നു കൈയിൽ ബെഡ്ഷീറ് ഉണ്ട് കയ്യും കാലും തലയും മൂടി ഒറ്റ കിടപ്പ് എപ്പൊഴോ മഴ തകർക്കുന്ന ശബ്ദം കാതിൽ കൂടി തുളഞ്ഞു ഉള്ളിൽ പ്രാർത്ഥിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു..
ഒരു ബഹളം കേട്ടാണ് ചാടി എഴുന്നേൽക്കുന്നത് എന്താണ് എന്ന് നോക്കിയപ്പോൾ “കറു” നെ പിടിച്ചു കെട്ടുന്ന ഇനി അങ്ങോട്ടുള്ള യാത്രയിൽ അവൻ വന്നാൽ നമ്മുടെ ജീവന് ആപത്താണ്. സമയം ലേറ്റ് ആയി കുളിക്കുന്നില്ല പല്ല് തേയ്ക്കാം എന്നിട്ട് ഫുഡ് എടുത്തു കൂടെ ക്യാമറയും എടുത്തു ഇറങ്ങി. ഇന്നലത്തെ കഞ്ഞി ബാക്കിയുണ്ടായിരുന്നു ഒന്നും നോക്കിയില്ല തട്ടി വിട്ടു. രണ്ട് ഗൈഡിനെയും കുക്കിനെയും ക്യാമ്പിൽ നിർത്തി ബാക്കിയുള്ള രണ്ട് ഗൈഡും നമ്മൾ 5 പേരും യാത്ര തിരിച്ചു അതിരുമലയിൽ നിന്ന് 7 കിലോമീറ്ററോളം ഉണ്ട് അഗസ്ത്യമലക്ക് കാട്ടു ദൈവങ്ങളെ വണങ്ങി നടന്നു ചോലവനകളും ഈറ കാടുകളും പാറയിടുക്കുകളും വഴുക്കലും നിറഞ്ഞ വഴി ഈർപ്പം നിറഞ്ഞ വഴികൾ ആയതുകൊണ്ട് അട്ടയുടെ സംസ്ഥാന സമ്മേളനം പോലെയുണ്ട്. എങ്ങും നീർച്ചാലുകൾ കാലുകൾ മെല്ലെ മെല്ലെ ശബ്ദങ്ങൾ ഉണ്ടാക്കാതെ പതുക്കെ കാൽ വച്ച് നടന്നു ചെറിയ കയറ്റവും, ഇറക്കവും ഉണ്ട് മരങ്ങൾ കടപുഴകി മറിഞ്ഞു കിടക്കുന്നു. എങ്ങോട്ട് നോക്കി നടക്കാൻ ഏതായാലും ഉള്ളിൽ എല്ലാർക്കും പേടിയുണ്ട്. ഏകദേശം 2 കിലോമീറ്റർ കഴിഞ്ഞു ഇനിയുള്ളത് ആന തെളിച്ച ഈറകാട് വഴികൾ
പാറകളിൽ പിടിച്ചു വേണം കയറാൻ മുട്ടിടിച്ചാൻ പാറകൾ എന്ന പേരും ഇവിടെ ഉണ്ട്. ഇവിടെ കയറുമ്പോൾ നെഞ്ചിൽ മുട്ട് ഇടിക്കും അതാണ് അവസ്ഥ ഇന്നലെ നല്ല രീതിയിൽ മഴ പെയ്തു കാണും പല സ്ഥലങ്ങളിലും കുത്തൊലിച്ചു പോയ മണ്ണുകൾ കാണാം.
ഈറകാട് തീരാറായപ്പോൾ പെട്ടന്നു നെജിടുപ്പ് കൂട്ടി കൊണ്ട് ഒരു തുമ്മിപ്പും കുളമ്പടി ശബ്ദവും ഞങ്ങൾ സ്പീഡിന് പലസ്ഥലത് കയറിഒളിച്ചു ഭാഗ്യം കൊണ്ട് കാട്ടുപോത്ത് മുൻപോട്ട് വന്നില്ല. ഹൃദയത്തിന്റെ താളം കുറച്ചു സമയത്ത് ഇടിച്ചോ ഇല്ലയോ ഒന്നും അറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എത്രത്തോളം പേടിച്ചു എന്ന് അറിയില്ല കൈയിൽ പടക്കും എല്ലാം ഉണ്ട് പക്ഷെ അവരുടെ ആവാസ സ്ഥലത്ത് വന്നിട്ട് അങ്ങനെ അവരെ ഉപദ്രവിക്കരുത്. ഏതായാലും ഒരു ഷോക്ക് തന്ന് അവൻ ഓടി പിന്നെയും യാത്ര തുടർന്നു പൊങ്കാല പാറ എത്തി ഇനി അങ്ങോട്ട് കയറ്റം മാത്രം ഇവിടെയാണ് പണ്ട് പൊങ്കാല ഇടുന്നത് നീർ ചോല കാടുകൾ, കുറ്റി ചെടികൾ, ചെറിയ മരങ്ങൾ, മരങ്ങളിലെപായലുകൾ, പലതരം പൂക്കൾ വല്ലാത്ത നയന മനോഹര കാഴ്ചയാണ് അത് ഈ സ്ഥലങ്ങളിൽ കാണുന്ന എല്ലാ സസ്യജാലങ്ങൾക്കും ഒരുപാട് സവിശേഷതയും, ജോലിയും ഉണ്ട് ഇവരാണ് പറന്നുനടക്കുന്ന മഞ്ഞിനെ പിടിച്ചു ഭൂമിയിലോട്ട് ജലമായി തരുന്നത് യഥാർത്ഥ മിനറൽസ് അത് ഈ ജലമാണ്
അങ്ങനെ മെല്ലെ മെല്ലെ ഇരുന്നും കിടന്നും കയറി കയറി 5 കിലോമീറ്ററോളം എത്തി ഇതുവരെ എത്താൻ നാലര മണിക്കൂർ വേണ്ടി വന്നു. ഇനിയുള്ള 2 കിലോമീറ്റർ കയറിലും കുത്തനെയുള്ള പാറയിലും പിടിച്ചാണ് കയറേണ്ടത് വഴുക്കലാണ് ഒന്ന് തെറ്റിയാൽ കണ്ണെത്താ ദൂരത്തേക്ക് തെറിച്ചു വീഴാം. ശരീരത്തെ തള്ളിമാറ്റും കാറ്റും ഉയരങ്ങളിൽ എത്തും തോറുമുള്ള സൗദര്യം അത് കണ്ണുകളെ മനോഹരിപ്പിച്ചുകൊണ്ടേയിരുന്നു ഇനിയുള്ള ഓരോ ചുവടും ഉള്ളിൽ സന്തോഷത്തിന്റെ ചെറുപുഞ്ചിരിയോടെ കയറുകയാണ് ശരീരത്തിന്റെ ഷീണം പകുതിയും കൊണ്ടുപോയി ഓരോ മഞ്ഞു തുള്ളിയും ശരീരത്തിൽ തീർക്കുന്ന ഉന്മേഷത്തിന്റ വ്യതിയാനം പറഞ്ഞറിയിക്കാൻ പറ്റാത്തഅത്രയും അനുഭവമാണ്..
കഷ്ടപ്പാടുകൾ എല്ലാം സഹിച്ചു കൊണ്ട് നമ്മൾ അഗസ്ത്യമലയുടെ മുകളിൽ എത്തിയിരിക്കുന്നു നമുക്ക് താഴെ ആകാശം ചുറ്റും പച്ചപ്പ് തമിഴ്നാടിന്റ ദൃശ്യ മഹോഹര കാഴ്കൾ താമരഭരണി ഡാം സുരക്ഷവേലികൾ ഇല്ലാത്ത അഗസ്ത്യമുനി സീസൺ പോയപ്പോൾ ദൂരെ നിന്ന് കാണുവാനെ പറ്റിയുള്ളൂ ഇന്ന് അടുത്ത് പോയി കണ്ടു. അഗസ്ത്യനെ സംരക്ഷണം നല്കുന്ന കുറെ ചെടികളും അതിന് നടുവിലാണ് മുനിവര്യന്റ പ്രതിഷ്ട്ട..
കേരളത്തിന്റെ മലനിരകളിൽ മൂന്നാമത്തെ സ്ഥാനമാണ് അഗസ്ത്യർ കൂടത്തിന് .
2001 ല് സ്ഥാപിതമായതും കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്വേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന അഗസ്ത്യാര്കൂടം പര്വത നിരകള്ക്ക് യുനെസ്കോയുടെ സംരക്ഷിത ജൈവ മണ്ഡല പദവി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിനു കുടിവെള്ളം കൊടുക്കുന്ന കരമനയാര്, തിരുനെല്വേലി ജില്ലയിലെ പ്രധാന ജല സ്രോതസ്സായ താമരഭരണി നദി,നെയ്യാര്തുടങ്ങിയവ എല്ലാം അഗസ്ത്യമല ബയോസ്ഫിയര് റിസര്വിന്റെ ഭാഗമാണ്.ജൈവ വൈവിധ്യതിന്റെ കലവറയാണിത് രണ്ടായിരത്തോളം വരുന്ന പച്ച മരുന്നുകളുടെ ശേഖരം. ചെന്തരുണി, പേപ്പാറ, നെയ്യാര്, തമിഴ്നാട്ടിലെ കളര്കാട്, മുണ്ടന്തുറ കടുവ സംരക്ഷണ കേന്ദ്രം എന്നീ നാല് വന്യജീവി സംരക്ഷണ കേന്ദ്രങ്ങള് ഇതിന്റെ ഭാഗമാണ്.ആന,കാട്ടുപോത്ത്,പുലി,കടുവ,കരടി,മ്ലാവ്,മലയണ്ണാന്,തുടങ്ങിയവ ഉള്പ്പടെ 2254 ല് പരം ജീവി വര്ഗങ്ങള് ഇവിടെ കാണപ്പെടുന്നു. അഗസ്ത്യാര്കൂടത്തെ കേന്ദ്ര സര്ക്കാര് 2001 ല് ആണ് സംരക്ഷിത ജൈവ കേന്ദ്രമായി പ്രഖ്യാപിച്ചത്. നിഗൂഢമായ പല ചുരുളഴിയാത്ത രഹസ്യങ്ങളുടെ താഴ്വരയാണ് ഇവിടെ. ഇവിടെ മാത്രം കാണപ്പെടുന്ന കല്ലാന കണ്ടവരുമുണ്ട് എന്നാണ് അഭിപ്രായപ്പെടുന്നത്.
അഗസ്ത്യർ മലനിരകളുടെ സ്വഭാവം എപ്പോഴാണ് മാറുന്നത് എന്ന് അറിയാൻ പറ്റില്ല നിന്ന നില്പിലാണ് ക്ലൈമറ്റ് ചേഞ്ച് ആകുന്നത്.
മേഘങ്ങൾ നമുക്ക് ചുറ്റും വർണങ്ങൾ തീരത്തു കൊണ്ടേ ഇരുന്നു ഇത് കണ്ട് കിടന്നു സമയം എക്സ്പ്രസ്സ് പോലെ പോകുകയാണ് ഇനിയും സമയം കളയാൻ നിന്നില്ല ചിലപ്പോൾ സന്ധ്യ അയാൽ കാട് ഇറങ്ങുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും. ഞങ്ങൾ തിരിച്ചു ഇറങ്ങി കയറി വന്ന ആവേശം എല്ലാം നശിച്ചു തിരിച്ചിറക്കം ആണ് ഏറ്റവും പ്രയാസം കാല് ചെറുക്കിയാൽ ചന്തി തല്ലും. എന്നാലും നമ്മൾ സ്പീഡിൽ തന്നെ ഇറങ്ങും കയറാൻ ഏകദേശം 4 മണിക്കൂർ വേണ്ടി വന്നു തിരിച്ചു 5 മണിക്കൂർ വേണ്ടിവരും അലസത നടത്തവും ഫോട്ടോ എടുപ്പും എല്ലാം കൂടി ആകുമ്പോൾ സന്ധ്യ ആകുവാനും സാധ്യത ഉണ്ട്. എന്റെ നടത്തത്തിന്റ സ്പീഡ് കൂടി നേരെ പൊങ്കാല പാറ എത്തി ഇനി പൊങ്കാല പാറയിലെ കുളി. മുൻപും കുളിച്ചിട്ടുണ്ട് സാധരണ അങ്ങോട്ട് പോകുമ്പോഴാണ് കുളി ഇതിപ്പോ തിരിച്ചായി മഞ്ഞു ഒഴുകി വരുന്ന വെള്ളം അതിൽ ഒരു കുളി കിളി പാറും മക്കളെ രണ്ട് ചെവിയിൽ കൂടി പുകയാണോ എന്തൊക്കെ പറന്നു പോയത് പോലെ മൊത്തത്തിൽ കിളി പോയ എനിക്ക് ഇനിയും പോകാൻ കിളിയോ…? കുറച്ചു നേരം പ്രെകൃതിയുടെ മടിത്തട്ടിൽ ഒരു കുഞ്ഞു മീനിനെ പോലെ ഞാൻ നീന്തിതുടിച്ചു. കൂടെയുള്ളവർ നടന്നു തുടങ്ങി ഞാനും പയ്യേ എഴുന്നേറ്റു ഡ്രസ്സ് മാറി നടക്കാൻ തുടങ്ങി. കുളിച്ചത് കൊണ്ടായിരിക്കും നല്ല ഫ്രഷ്നെസ്സ്.
പൊങ്കാല പാറ നിന്നാൽ അകലെയുള്ള നമ്മുടെ ക്യാമ്പ് കാണാം. ഇനി അതുവരെ നടക്കണമല്ലോ എന്ന് നെടുവീർപ്പുമായി ചുവടുകൾ ഓരോന്നായി തുടർന്നു. സൂര്യരശ്മികൾ ഭൂമിയിൽ പതിച്ചുതുടങ്ങി സമയം 2 മണി കഴിഞ്ഞു ഇന്നത്തെ ദിവസത്തിൽ സൂര്യനെ കാണുന്നത് ഇപ്പോഴാ. നമ്മുടെ കാലൊച്ചയും ബഹളവും കേട്ടത് കൊണ്ടായിരിക്കും ഒരു കാട്ടു പോത്ത് ഓടി ഒളിക്കുന്നത് കണ്ടു ക്യാമറ കണ്ണുകൾക്ക് പോലും സമയം തരാതെ എങ്ങോട്ടോ മാഞ്ഞു. പൂക്കളാൽ നിറഞ്ഞമല നിരകളിൽ നിന്ന് മെല്ലെ ഞങ്ങൾ ഇറങ്ങി സമയം കളയാൻ പാടില്ല കാരണം ഇനി അങ്ങോട്ട് വന്യ മൃഗങ്ങളുടെ വാസസ്ഥലമാണ് അതുകൊണ്ട് സന്ധ്യക്ക് മുൻപേ ക്യാമ്പിൽ എത്തണം. ഇനി എങ്ങും നിൽക്കാൻ നിന്നില്ല മനസ്സിൽ തട്ടുന്ന ചിത്രങ്ങളും എല്ലാം പകർത്തി യാത്ര തുടർന്നു. എങ്ങും പലതരത്തിലുള്ള കിളിനാദങ്ങൾ മാത്രം ഒരു പക്ഷെ മനുഷ്യർ കാട് കയറി എന്ന് അറിയിക്കുന്ന സിംഗ്നലുകൾ ആയിരിക്കാം ഏതായാലും പലതരം ശബ്ദങ്ങൾ, വിയർപ്പിനെ തഴുകി മാറ്റുന്ന ചെറിയ കാറ്റും സുഗന്ധം പരത്തുന്ന അന്തരീക്ഷം സത്യം തന്നെയാണ് ഭൂമിയിലെ സ്വര്ഗങ്ങളിൽ ഒന്ന് അത് ഇതാണ് അവിടുത്തെ മണ്ണിന് വരെ ഔഷധഗുണമുണ്ട്. എത്ര വട്ടം വന്നവൻ ആയാലും വഴി തെറ്റാൻ സാധ്യത ഏറെ ഉണ്ട് അതുകൊണ്ട് ഗൈഡിന്റ് കൂടെതന്നെയാണ് യാത്ര.
വഴിപിണക്കി ഈറ കാടുകൾ കഴിഞ്ഞു ഏകദേശം ഇനി 2 കിലോമീറ്റർ കൂടിയുണ്ട് അത് കഴിഞ്ഞാൽ ഇനിയുള്ള വഴികൾ
ഇറക്കങ്ങളും ചോല വനങ്ങളാലുമുള്ള പ്രേദേശങ്ങളും. ഇവിടെ അറിയാലോ അട്ടയുടെതാവളങ്ങൾ ഓരോ ചുവടും തളരാതെ മുന്നോട്ട് തന്നെ തളന്നു നിന്നാൽ ചോര കൊതിയൻ മാർ ചാടി വരും. ഇതിന്റെ പേടിയും എല്ലാം കൊണ്ട് സ്പീഡ് കൂടി ഇനി കുറച്ചു ദൂരം മാത്രം ഉള്ളിൽ വയറ് കത്തി തുടങ്ങി ക്യാമ്പിൽ നമുക്കായി കുക്ക് എന്തേലും ഉണ്ടാക്കി കാണണം അതാണ് ഒരു ആശ്വാസം.
കാഴ്ചകൾ കണ്ടു കണ്ടു അതിരുമല ക്യാമ്പിൽ എത്തി. കറുനെ കൊണ്ടുപോകാത്തതിന്റ രോക്ഷം ആ കുരച്ചിലിൽ നിന്ന് കിട്ടി നേരെ ചെന്ന് ഷൂ എല്ലാം അഴിച്ചു അട്ടകളെ പറക്കി കളഞ്ഞു മുഖവും കഴുകി എന്തേലും കുത്തികയറ്റാൻ ചെന്നിരുന്നു. ചോറും സാമ്പാറും പിന്നെ എന്തോ വിഴുക്ക് വരട്ടിയും ശരീരത്തിലെ ക്ഷീണവും ഉള്ളിലെ വിശപ്പും എല്ലാം കൂടി ആയപ്പോൾ ആക്രാന്തം കൂടി.
യാത്രകൾ പലതും അങ്ങനെയാ വേദനകൾ നിറഞ്ഞാലേ അതിന് മധുരമേറും. ഇനി ഒന്ന് കിടക്കണം സമയം 4 മണി കഴിഞ്ഞു വയ്യായെ…… കുഞ്ഞേ…. ഓരോ മൂലക്ക്… ഓരോന്ന് അണഞ്ഞു
ആരെങ്കിലും ഒന്ന് കൊണ്ടുപോയി കുളിപ്പിച്ചിട്ടു തിരിച്ചു കൊണ്ട് ഇട്ടാൽ കൊള്ളമായിരുന്നു എന്ന് പറഞ്ഞു കിടന്നു. അനീഷിന്റെ ആ അവസ്ഥ കണ്ടാൽ “പെറ്റ തള്ള സഹിക്കില്ല” പാവം…. ഞാൻ ചിരിച്ചു പോയി ആദ്യമായിട്ട് വന്നതാണ് എന്റെ കൂടെ പക്ഷെ ഇങ്ങനെ ഉണ്ടാകും എന്ന് അവൻ ഒട്ടും വിചാരിച്ചു കാണില്ല എന്ന് അവന്റെ നോട്ടത്തിൽ നിന്നും മനസിലായി ഇനി എന്റെ കൂടെ ഒരിക്കലും അവൻ വരില്ല…
ശരീരം തളന്നെങ്കിലും മനസ് തളന്നില്ല ഞങ്ങൾ റേഞ്ച് പിടിക്കുന്ന സ്ഥലത്തേക്ക് നടന്നു നേരം ഇരുട്ടിന്റെ പിടിയിൽ ആയിതുടങ്ങി പക്ഷെ അഗസ്ത്യൻറ് മുകളിൽ സൂര്യ രശ്മികളുടെ പ്രഭ തിളങ്ങി നിൽക്കുന്നു ആ കാഴ്ചയും കണ്ട് ഞങ്ങളിങ്ങനെ ഇരുന്നു കൂടെയുള്ളവർക്ക് റേഞ്ച് കിട്ടുമ്പോൾ ഞാൻ മാത്രം വായിനോക്കികൊണ്ടു ഇരിക്കുന്നു. പരസ്പരം തള്ളിമറിച്ചു ഇരിക്കുമ്പോൾ സമയം പോകുന്നത് അറിയാനെ പറ്റില്ല. മെല്ലെ എഴുനേറ്റു ക്യാമ്പിലോട്ട് നടന്നു പോകുന്ന വഴി കുറച്ചു വിറകും കൂടി എടുത്തു രാത്രി ഇനി തീകായാൻ വേറെ തപ്പണ്ട.
അവസാനത്തെ രാത്രിയാണ് നാളെ രാവിലെ തന്നെ ഇറങ്ങണം നല്ല ക്ഷീണം ഉണ്ട് അതുപോലെ അട്ട കടിച്ചസ്ഥലത്ത് ബ്ളീഡിങ്ങും ഉണ്ട്. ഹാ… “നാട്ടിലെ മനുഷ്യരുടെ ചോര ഊറ്റി കാട്ടിൽ എത്തിയപ്പോൾ എന്റെ ചോര കുളയട്ട ഊറ്റി” ഓരോ കോമഡികളെ പിന്നെ ഏതായാലും ചോര ഊറ്റുന്നത് കുളയട്ട മാത്രം അല്ല രണ്ടു മൂന്ന് തരം കൊതുക് പിന്നെ ഈച്ച കുറച്ചു മാസമായിട്ട് കിട്ടാതെ ഇരുന്നതിന്റ അർമാതിപ്പു കാണാനും ഉണ്ടായിരുന്നു.
തീകാഞ്ഞു ഇരുന്ന് ചോറിന് സമയം ആയി ഉച്ചക്കുള്ള കറി, പിന്നെ ചോറ്, എന്തോ തൊവരൻ പൊളിച്ചു പരസ്പരം ഒന്നും നോക്കിയില്ല അങ്ങ് തട്ടി… വിട്ടു…
കഴിച്ചതിന്റെ ക്ഷീണവും.. പിന്നെ ശരീര ക്ഷീണവും എല്ലാം കൂടി ആയപ്പോ കണ്ണുകൾ ഇരുട്ടിന്റെ വാതിലുകൾ തുറന്ന് കോഷ്ട്ടി കാണിച്ചു തുടങ്ങി പിന്നെ കുറച്ചു നേരം കഥയും പറഞ്ഞു ഇരുന്നു നേരെ പോയി കിടന്നു ഏതായാലും ബോധം ഇല്ലാതെ കിടന്നുറങ്ങും ഉറപ്പാ…
തണുത്ത കാറ്റ് കാലിന്റെ പാദം വഴി ഒരു തലോടൽ തുടങ്ങി മെല്ലെ കണ്ണു തുറന്ന് മാറിയ ബെഡ്ഷീറ്റ് ഒന്ന് കൂടി മൂടി കിടന്നു അപ്പോളേക്കും കൂടെയുള്ളവരുടെ ബഹളം കേട്ടു… “നീ കിടന്നോ ഞങ്ങൾ പോകുന്നു എന്ന്”…. മനസില്ലാ മനസോടെ എഴുന്നേറ്റ് ഫ്രഷ് ആകാൻ ബാത്റൂമിലേക്ക് നടന്നു അപ്പോഴേക്കും ബാക്കിയുള്ളവർ റെഡിയായി പാക്ക് ചെയ്തു ഭക്ഷണവും കഴിച്ചു.
ശടപടെ…. ശടപടെ… പെട്ടന്ന് ഞാനും റെഡിയായി ഡ്രെസ്സും എല്ലാം ബാഗിൽ വാരി കുത്തിക്കയറ്റി അടുക്കളയിലേക്ക് നടന്നു വിശപ്പ് ഉണ്ട് കഴിക്കാൻ നിന്നില്ല ചപ്പാത്തി മാത്രം പൊതിഞ്ഞു ബാഗിൽ കയറ്റി.
തിരിച്ചു വരാൻ ഞങ്ങളോട് ഇനി “കറുവും” മൂന്ന് ഗാഡ്മാരും മാത്രം ബാക്കിയുള്ള രണ്ട് പേർ അതിരുമല ക്യാമ്പിൽ സ്റ്റേയാണ്. മനസില്ലാ മനസോടെ ക്യാമ്പിനോടും ഗാർഡ്മാരോടും യാത്ര പറഞ്ഞു പറ്റുമെങ്കിൽ ഇനിയും കാണാം എന്ന് പറഞ്ഞു നടന്നു അപ്പോഴേക്കും മൂടൽ മഞ്ഞിൽ ഒളിഞ്ഞു നോക്കുന്ന അഗസ്ത്യനെ കാണാമായിരുന്നു…
“fresh water fresh mind fresh air ”
അങ്ങനെ കുറച്ചു ദിവസങ്ങൾ കൂടെയുള്ള ഗാഡുമാരുടെ ഓരോ സംഭവിച്ചകഥകളും നിഗൂഢ രഹസ്യങ്ങൾ എല്ലാം കേട്ടു നടന്നുതുടങ്ങി. അപ്പോഴാണ് എവിടെയോ കേട്ട കല്ലാന കുറിച്ച് പറഞ്ഞത് അവരുടെ അച്ഛനൊക്കെ കണ്ടിട്ടുണ്ട് എന്ന് അവകാശം പറയുന്നു. പക്ഷെ അപ്പോഴും അവർ പറയുന്നത് ഇവിടുത്തെ വന്യജീവികൾ ആരെയും ഒന്നും ചെയ്യില്ല എന്നാണ് അവരെ ഉപദ്രവിച്ചാൽ തിരിച്ചു പണി കിട്ടും അതുപോലെ കിട്ടിയതാണ് ഏകദേശം 10 വർഷങ്ങൾക്ക് മുന്നേ ഞങ്ങളുടെ കമ്പനിയിൽ ജോലിചെയ്തിരുന്ന ഒരു പയ്യനെ ആന ചവിട്ടി കൊന്നത്, അതുപോലെ കുറച്ചു വർഷങ്ങൾ മുൻപ് പോത്ത് കുത്തി ഒരാൾ മരിച്ചില്ലേ അത് പേടിച്ചു ഓടിയപ്പോൾ പറ്റിയതാണ് എന്നൊക്കെയാണ് അവരുടെ അവകാശ വാദം. ഏതായാലും പരസ്പരം തള്ളി തള്ളി നടന്നു സമയം 9 മണിയൊക്കെ കഴിഞ്ഞു. നമ്മൾ നടന്ന നീങ്ങിയ വഴിയിൽ അഴിഞ്ഞാടിയ ആനയും കോലാഹലപാടുകൾ കാണാം. നടത്തത്തിന്റ സ്പീഡ് കൂടി ഉള്ളിൽ പേടി വിട്ടുമാറുന്നില്ല എന്നാലും ധൈര്യം സംഭരിച്ചു നടക്കുന്നു അത്ര തന്നെ.
രാവിലെ ആയത് കൊണ്ടായിരിക്കും പക്ഷികളുടെ ശബ്ദമാധുരിക്ക് എവിടുന്നോ കിട്ടാത്ത എനർജി എന്റെ ചെവിയിൽ കൂടി തഴുകിപോകുന്നത്.
ചിലപ്പോൾ വിചാരിക്കും കാടിന്റെ നടുക്ക് ഒരു വീട് വച്ച് കിടന്നാലോ എന്ന് പക്ഷെ ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ നമ്മുടെ നാട് തന്നെയാ നല്ലത് എന്ന് എന്നാലും കുറച്ചു ദിവസം പുറംലോകമായി ഒരു ബന്ധവും ഇല്ലാതെ ഇങ്ങനെ കഴിയാൻ എന്താ സുഖം അല്ലേ.
പുൽമേടുകളിൽ നടന്നു നീങ്ങുബോൾ കാറ്റ് വന്ന് പുല്ലുകളിൽ തട്ടി തഴുകുന്ന ശബ്ദത്തിന് പോലും
സൗദര്യമെറേയാണ്. സൂര്യപ്രകാശത്തിന്റ ശക്തി കൂടി വന്നതും ഞങ്ങൾ പുൽമേടിൽ നിന്നും ചോല പാതയിലേക്ക് നടന്നു നീങ്ങിയതും പെട്ടന്നായിരുന്നു. ഇനി അങ്ങോട്ട് എപ്പോഴും വെള്ളച്ചാട്ടത്തിന്റയും, കരീലചവിട്ടി ഞെരിക്കുന്നതിന്റയും ശബ്ദം മാത്രം നടന്നു നീങ്ങുമ്പോഴും എന്റെ കണ്ണുകൾ ചുറ്റും പരതിതിരിയും പൂക്കൾആയാലും, എന്തായാലും ഞാൻ എന്റെ ക്യാമറക്കുള്ളിൽ ഒപ്പിയെടുക്കും. സമയം 11 കഴിഞ്ഞു എന്നിട്ടും വനത്തിൽ പ്രകാശത്തിന്റ കിരണങ്ങൾ നല്ലത് പോലെ പതിഞ്ഞിട്ടില്ല ചെറിയ രീതിയിൽ ചൂട് ഉണ്ട് വെള്ളച്ചാട്ടത്തിൽ ഒന്ന് കുളിച്ചു പിന്നെ പൊതിഞ്ഞു എടുത്ത ചപ്പാത്തിയും കഴിച്ചു കണ്ണുനീർ പോലുള്ള വെള്ളം ഉള്ളിലെ മിനുസമുള്ള പാറ കഷ്ണങ്ങൾ ഓടിക്കളിക്കുന്ന പോലെ തോന്നുന്നു
ചെറിയ മീനുകൾ, ഞണ്ട്, തവള അങ്ങനെ കുറെ ജീവജാലങ്ങൾ ഓടി കളിക്കുന്നത് കാണാം. അധികം താമസിക്കാൻ നിന്നില്ല ചെറിയ മഴക്കാറിന്റ ചിഹ്നങ്ങൾ എല്ലാം വാനിൽ തെളിഞ്ഞു വന്നു മഴ പെയ്താൽ പിന്നെയുള്ള രണ്ടു വെള്ളച്ചാട്ടങ്ങൾ കടന്നു പോകാൻ പറ്റില്ല അതുകൊണ്ട് നടത്തത്തിന്റ സ്പീഡ് കൂടി. ഞങ്ങളുടെ വരവ് അറിഞ്ഞത് കൊണ്ടായിരിക്കും തിരിച്ചു നടത്തത്തിൽ ഇഴജന്തുക്കളെ ഒന്നും കണ്ടില്ല. വുദൂരതയിൽ ഒരു കാട്ടുപോത്ത് മേയുന്നത് കണ്ടു പിന്നെ ഏതോ വർഗ്ഗത്തിൽപെട്ട മാനും. നമ്മുടെ കണ്ണിൽ ഒന്നും പതിയുന്നില്ല എന്നെയുള്ളൂ അവരുടെ കണ്ണിൽ നമ്മൾ നിറഞ്ഞു നിൽക്കുകയായിരിക്കും. കയറ്റവും ഇറക്കവും കഴിഞ്ഞു ഇനിയുള്ളത് നേരായ വഴി ഇനിയധികം ദൂരം ഇല്ല അട്ടയുടെ ശല്യം കുറഞ്ഞു ചോല വനങ്ങൾ കഴിഞ്ഞതുകൊണ്ടുമാകാം.
അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും 50 കിലോമീറ്റർ നടന്നു മൂന്നാമത്തെ വട്ടവും അഗസ്ത്യനെ ചുംബിച്ചു എന്ന ആത്മനിർവൃതിയോടെ ഫോറെസ്റ്റ് ഓഫീസിൽ എത്തി. മുതലാളി തെണ്ടി എത്തിയോ എന്ന് തോന്നിക്കുന്ന എന്റെ രഥത്തിന്റെ ഒരു നോട്ടവും.
ഞങ്ങൾ എത്തിയതിന്റ തെളിവിനായി ബുക്കിൽ സൈൻ കൊടുത്ത് നമ്മുടെ ഗാർഡുകളോടെ യാത്രയും പറഞ്ഞു ഞങ്ങളെ സഹിച്ചതിന് അവർക്ക് ഒരു ടിപ്പും കൊടുത്ത് ഇത്രയും ദൂരം ഞങ്ങൾക്ക് സംരക്ഷണം തന്ന “കറുവിന്” ബിസ്ക്കറ്റ് വേടിക്കാൻ പൈസയും കൊടുത്ത് ബൈക്കും എടുത്ത് ബോണക്കാട് ജംഗ്ഷനിലേക്ക് പറന്നു. പോകുന്ന വഴിയിൽ കാട്ടാന പുഴുതിട്ട തെങ്ങുകൾ കണ്ടു രാവിലെത്തെ കലാപരിപാടിതന്നെ വന്നവഴിയിൽ തേയില ഫാക്ടറി കഴിഞ്ഞ് ഒരു അരുവി ഉണ്ട് അവിടെ ഇറങ്ങി എല്ലാരും കുളിച്ചു ഞാൻ മാത്രം നോക്കി നിന്നാൽ ബോർ അല്ലേ അതുകൊണ്ട് കൂടെ ചാടി. കൂടെയുള്ള രണ്ടുപേർക്കും കോട്ടയം പോകാൻ ഉള്ളതാണ് സമയംഒഴുക്കി കളയാതെ മെല്ലെ അവരെ കയറ്റി. കുളിയുടെ ആമോദത്തിൽ ക്ഷീണം എല്ലാം പമ്പകടന്നു സമയം 2 മണി കഴിഞ്ഞു നല്ല വിശപ്പ് പോകുന്ന വഴി എവിടുന്നെങ്കിലും കഴിക്കാം. ഇനി അടുത്ത ട്രിപ്പ് പൊളിക്കാം ഫോട്ടോസും കാര്യങ്ങൾ എല്ലാം ഗ്രുപ്പിൽ പറയാമെന്ന് പറഞ്ഞു 4പേരെയും 2 ബൈക്കുകളിൽ യാത്രയാക്കി. ഞാൻ ഡ്രസ്സ് എല്ലാം മാറ്റി പയ്യെ ബൈക്കും സ്റ്റാർട്ട് ആക്കി യാത്ര തുടങ്ങി അങ്ങോട്ട് പോയത് ചീറിപാഞ് ആണെങ്കിലും തിരിച്ചുഇറക്കം ന്യുട്ടറിൽ തന്നെ. വഴിയരികിൽ ഓരോ ഫാമിലി ടീമുകൾ ഇരിക്കുന്നതായി കാണാം. വാഴ്വാന്തോൾ ചെക്ക്പോസ്റ്റിൽ നിർത്തി റിപ്പോർട്ട് ചെയ്തു ട്രെക്കിങ്ങിനെ കുറിച്ച് രണ്ട് വാക്ക് തള്ളിമറിച്ചു നേരെ വിതുരയിലേക്ക്.
വിതുരയിൽ ഒരു ഹോട്ടലിൽ കയറി മൊബൈലിന് റേഞ്ച് കിട്ടിയതിന്റെ പൊളപ്പ് കേൾക്കുന്നുണ്ട് മൊബൈലും നോക്കി മെസ്സേജ് വായിച്ച് റിപ്ലൈ കൊടുത്ത് വയറുനിറയെ ആഹാരവും കഴിച്ച്, കണ്ടാൽ രണ്ട് ദിവസം പട്ടിണി ആയപോലെ തോന്നിയെങ്കിലും അതിന്റ ഒരുഉളിപ്പും തോന്നാതെ ബില്ലും വേടിച്ചു പൈസയും കൊടുത്തു ബൈക്കും സ്റ്റാർട്ട് ചെയ്തു വീട്ടിലേക്കു. ആരോടും ഇണക്കവും പിണക്കവും ഇല്ലാത്ത, നെറ്റ്വർക്ക് ഇല്ലാത്ത, സമാധാനത്തിന്റെ കുറച്ചു ദിവസം, ഇനി കുറെ ഓർമ്മകളും, ചിത്രങ്ങളും മാത്രം. ചില യാത്രകൾ അത് നമുക്ക് പുതിയ അനുഭവങ്ങളും, പഠങ്ങളുംമാണ്, എവിടുന്നോ വന്ന 5 പേർ ഒരുമിച്ചു കഴിഞ്ഞ് 3 ദിവസം തിരിച്ചു വീണ്ടും അവരുടേതായ ലോകത്തേക്ക് അടുത്ത യാത്രക്കായുള്ള കാത്തിരുപ്പുമായി…..
ഉള്ളിൽ ചെറിയ വിഷമവുമായി വീട്ടിൽ എത്തി #അമ്മയെ കെട്ടിപിടിച്ചു ‘ഒരുമ്മ’…. ഹ….. “ഊര് തെണ്ടി എത്തിയോ” അതും കേട്ട് ചിരിച്ചു കൊണ്ട് നേരെ റൂമിലെ കട്ടിലിൽ കയറി കിടന്നു
ഹൊ… അങ്ങനെ ഒരു കൊഴപ്പവും ഇല്ലാതെ തിരിച്ചു എത്തിയേ….എന്റെ ദേവിയെ…..ഇനി വീണ്ടും നമ്മുടേതായ തിരക്ക് പിടിച്ച ലോകതേക്ക് ഞാനും പോകുന്നു..
എന്ന് നിങ്ങളുടെ സ്വന്തം….
#Amu😘
No Comments