എന്തു വന്നാലും ഇജ്ജ് ഇവിടന്ന് പോവൂല ഒന്ന് കഴിഞ്ഞു വന്നല്ലേ ഒള്ളു ഇനി പോയ പിന്നെ ഇജ്ജ് ഇങ്ങണ്ട് കേറൂല ഈ പടി നീ കേറൂല…
27ഇന് വീട്ടിൽ നിന്നിറങ്ങുമ്പോ തന്നെ വാപ്പ ഉടക്കിട്ടു
സ്നേഹം കൊണ്ടാ ഇന്ക് ന്തേലും ആവോ എന്നാ പേടി
എന്തൊക്കെ ആയാലും ഒരു കണക്കിന് ഡൽഹി വരെ പോയിട്ട് വരാം എന്നും പറഞ്ഞു നമ്മള് മെല്ലെ വീട്ടീന്ന് ചാടി…
നേരെ എറണാകുളം പോയി റൂമിൽ ചെന്ന് ഫുൾ സാധനകളും എടുത്ത് നേരെ റെയിൽവേ സ്റ്റേഷൻ… 1 30ന് ട്രെയിൻ എടുത്തു kerala sambarkathi express എന്റെ അനുഭവത്തിൽ കുറഞ്ഞ ചിലവിൽ ഡൽഹി വരെ പോവാൻ ഇതിലും മികച്ച ട്രെയിൻ വേറെ ഇല്ല..
അങ്ങനെ കൂടെ ഉള്ളവർ ഒക്കെ ഓരോ സ്ഥലത്തു വച്ചു ട്രെയിൻ കൂടി അവസാന team കോഴിക്കോട് നിന്നും കേറി…
ഞങ്ങൾ ആദ്യമായാണ് പരസപരം കാണുന്നത് ആദ്യം ഒന്ന് പരിചയപെട്ടു വണ്ടി കേരളം വിടും മുമ്പ് ഞങ്ങൾ set ആയി കൊങ്കൺ പാതയുടെ ഭംഗിയും ദൂരെ പശ്ചിമഘട്ട മലനിരകളും കടന്നു വണ്ടി ഇന്ത്യയുടെ വ്യവസായ നഗരത്തിൽ എത്തി മുംബൈക്ക് അടുത്ത് പൻവേൽ… വെറുതെ പുറത്ത് ഇറങ്ങിയപ്പോ ആണ് ചോറും മീൻ കറിയും കൊണ്ട് ഒരാള് വന്നത് ഇത്തിരി വില കൂടുതൽ ആണെങ്കിലും അത് കഴിച്ചു. ഗുജറാത്തിലെ ഒഴിഞ്ഞ പാടങ്ങളും രാജസ്ഥാനിലെ മാർബിൾ മലകളും കണ്ടു വണ്ടി ഹസ്‌റത് നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിലേക്ക് അടുത്തു… ട്രെയിൻ ഇറങ്ങി നിസാമുദ്ധീൻ ദർഗയിൽ പോയി നേരെ പോയത് നമ്മുടെ ചെക്കമ്മാരേ അടുത്തേക്ക് ഡൽഹിയിൽ വരുന്ന സഞ്ചാരികൾക്കു എല്ലാ സഹായമാവും ചെയ്യുന്ന നമ്മുടെ നജ്മുദീനും നിസാറും പണ്ട് ഹിച്ച് ഹൈക്കിങ് സമയത്തു എനിക്ക് എല്ലാ സഹായവും ചെയ്തവർ ആണ് ഇവർ എനിക്ക് മാത്രമല്ല മറ്റു ഒരുപാട് പേർക്കും…..
ഡൽഹിയുടെ രാത്രി കാഴ്ചകൾ കണ്ടു ഒരു രാത്രി അവിടെ തങ്ങി അടുത്ത ദിവസം 6 30 pm ന് aanu മണാലിയിലേക്കുള്ള ബസ്
(ഡൽഹിയിൽ നിന്നും മണാലി പോവാൻ ഏറ്റവും നല്ലത് volvo bus ആണ് hrtc ബസുകളെക്കാൾ കുറഞ്ഞ നിരക്കിൽ A/C semi sleeper bus online വഴി നമ്മുക്ക് കിട്ടും ഞങ്ങൾക്ക് 700 rs ന് ആണ് കിട്ടിയത് ഓർഡിനറി hrtc bus 850ന് മുകളിൽ വരും )
“ഡാ ഒന്ന് എന്നീക്കടാ നമ്മക്ക് ഒന്ന് പുറത്ത് പോയി വര…. ”
ഉറങ്ങി കിടക്കുന്ന നാസറിനെ ആണ് ആദ്യം വിളിച്ചത്
“ന്റെ പോന്നു മോനെ മറ്റന്നാൾ നടത്തം തുടങ്ങിയ പിന്നെ ഈ രസോന്നും ഉണ്ടാവൂല മരിയാതക്കു ഒന്നുറങ്ങാൻ പോലും പറ്റൂല, അനക്ക് ഇതൊക്കെ ശീലവും,ഞാൻ ആദ്യായിട്ട…. അതോണ്ട് ഞാൻ ഉറങ്ങട്ടെ നീ പോയി വാ… “
ഡാ ഫസലെ എന്ന് വിളിച്ചു ചെന്നപ്പോ അവിടെ
“പിന്നെ പറ…. “
അടിപൊളി…
“എന്നിട്ട് പാത്തു എന്താ പറഞ്ഞെ “…
ശബ്‌ദം കേട്ട് അങ്ങോട്ട് പോയപ്പോഴാ അവിടെ നിയസും ഷാഹിനും കഥ പറഞ്ഞിരിക്കുന്നത് കണ്ടത്
“ഡാ നിങ്ങൾ വാ നമ്മക് പുറത്ത് പോവാ…. “
“ഇജ്ജോന്നു പോയ്‌ക്ക ചെക്കാ ഇവിടെ കഥ കേൾക്കുമ്പോ “
“നടക്കുമ്പോ പറയാൻ കഥ മാറ്റി വെച്ചോ ട്ടാ “
ആരും ഇല്ല എന്നത്കൊണ്ട് നൈസ് ആയി കിടക്കാൻ പോയപ്പോ ടെസ്സയുടെ call വന്നത്
(tessa ആരാ ന്ന് ചോദിക്കരുത് പറയൂല )
“എല്ലാരും കിടന്നോ ട്ടാ ബസ്ന്റെ സമയത്ത് എങ്ങാനും നേരം വൈകിയാൽ, “
ഇതും പറഞ്ഞു മുകളിലോട്ട് പോയി… അവിടെ കിടന്നു ടെസ്സയോട് സംസാരിച്ചിരുന്നു… call കഴിഞ്ഞു സമയം നോക്കിയപ്പോ …
‘പടച്ചോനെ…. പോവാൻ സമയായല്ലോ ‘
മനസ്സിൽ അതും പറഞ്ഞു ഓടി റൂമിൽ ചെന്നപ്പോ എല്ലാരും set…
ഓടി ചെന്ന് ഒന്ന് കുളിച്ചു ഫ്രഷ് ആയി bag പാക്ക് ചെയ്തിറങ്ങി….
തിരക്കായത്കൊണ്ടോ മറ്റോ ഞാൻ നേരം വൈകിയത് ആരും ശ്രദ്ധിച്ചില്ല…
എന്തായാലും പെട്ടന്ന് എല്ലാം set ആക്കി ഞങ്ങൾ റൂമിൽ നിന്നിറങ്ങി നേരെ മെട്രോ സ്റ്റേഷനിൽ പോയി നേരെ കാശ്മീരി ഗേറ്റ്… (മണാലിയിലേക്കുള്ള ബസുകൾ ഇവിടെ നിന്നാണ് പുറപ്പെടുക )
കാശ്മീരി ഗേറ്റ് മെട്രോ ഇറങ്ങി നടക്കുമ്പോഴാണ് കയ്യിലെ tent കാണാൻ ഇല്ല എന്ന് മനസിലായത് തിരക്കിൽ ഇറങ്ങുന്നതിനു ഇടയ്ക്ക് മറന്ന് വെച്ചു…
സമയം അതികം ഇല്ലാത്തതു കൊണ്ട് കൂടുതൽ നിക്കാതെ ബസിന്റെ അടുത്തേക് പോയി…
7 മണിക്ക് ബസ് എടുത്തു
ആകെ ഞങ്ങൾ അടക്കം 20ൽ താഴെ മാത്രേ ആളുകൾ ഒള്ളു ബസിൽ അത് കൊണ്ട് തന്നെ ബുക്ക് ചെയ്ത സീറ്റിൽ നിന്ന് മാറി ഞങ്ങൾ back side ഫുൾ ആയി ഇരുന്നു പിന്നീട് ഫുൾ ഡാൻസ് പാട്ട് അങ്ങനെ കിടക്കുന്ന വരെ bus full വൈബ് ആക്കി .
ഡൽഹിയിലെ കൊടും ചൂട് കടന്ന് ബസ്സ് മെല്ലെ മല കയറാൻ തുടങ്ങി chandhigrahയും മണ്ടിയും കടന്നു ബസ് മണാലിയിൽ എത്തി….
ബസിൽ നിന്നും പരിചയപെട്ട ഒരു സുഹൃത്തിനു spity valley വിശേഷങ്ങൾ പറഞ്ഞപ്പോൾ മണാലിയിൽ വന്നു പോവാൻ വിചാരിച്ച അവർ spity പോണം എന്നായി വേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്ത് എന്തെങ്കിലും ആവശ്യം ഉണ്ടകിൽ വിളിക്കണം എന്ന് പറഞ്ഞു no കൊടുത്ത് ഞങ്ങൾ old മണാലിയിലേക്കു നടന്നു .
Old മണാലിയിൽ ആണ് നമ്മൾ ആദ്യം പറഞ്ഞ waleed bro ഉള്ളത് നടത്തത്തിനു ഇടയിൽ ഞാൻ അവനെ വിളിച്ചു ബട്ട് കിട്ടിയില്ല.
അപ്പൊ തന്നെ നമ്മളെ ചങ്ക് നിജാസിനെ വിളിച്ചു
” ഡാ മണാലി എത്തി…. “
“ഇജ്ജ് വാ മുത്തേ.. ” എന്ന് മറുപടി…
നേരെ അവന്റെ അടുത്തേക് പോയി…
ഒന്ന് കുളിച്ചു വേഗം റെഡിയായി ഇറങ്ങി…
മണാലിയിലെ ജിന്നിനെ കാണാൻ…
നമ്മളെ ബാബുക്കയെ കാണാൻ………
Continue….
Credits : Muhamed Faiz
No Comments