പഞ്ചാബിൽ പഠിക്കാൻ വന്നതിനുശേഷം ഇതുവരെ ഒരു സ്ഥലത്തേയ്ക്കും ഇറങ്ങിയിട്ടില്ല എന്തിനെറെ കോളേജും വീടും മാത്രമായി ഇഴഞ്ഞു നീങ്ങുന്ന ജീവിതപോലെയായി. അപ്പോഴാണ് ഗാന്ധി ജയന്തി ആയത്കൊണ്ട് യൂണിവേഴ്സിറ്റി അവധിയായത് പിന്നെയൊന്നും ചിന്തിക്കാൻ നിന്നില്ല രാത്രിയിൽ നേരെ ഗോൾഡൻ ടെംപിളിലേക്കു . എല്ലാവരും കണ്ണുമടച്ചു സ്വപ്നം കണ്ടുറങ്ങുമ്പോൾ നമ്മൾ കണ്ണും തുറന്നു സ്വപ്നങ്ങളിലേക്ക് യാത്ര തിരിക്കുന്നതാണ് ഏറ്റവും നല്ല യാത്ര . നിങ്ങൾ രാത്രിയിൽ യാത്ര പോകണം , രാവിലത്തെ മുഷിഞ്ഞ തിരക്കുകളിൽ നിന്ന് അവളൊരു ആശ്വാസം തേടുന്ന സമയമാണ് , ഒരുപാടു കാര്യങ്ങൾ കാണിച്ചു തരാനും കുശലം പറയാനുമുണ്ടാക്കും , സ്നേഹിച്ചു തുടങ്ങിയാൽ ലോകത്തിലെ ഏറ്റവും മനോഹരിയായ കാമുകി അവളായിരിക്കും . ഏതാണ്ട് രണ്ടു മണിക്കൂറിന്റെയുള്ളിൽ ഞങ്ങളവിടെ എത്തിയിരുന്നു കുട്ടിക്കാലത്തു പാഠപുസ്തകത്തിൽ കേട്ടിരുന്ന , രബിനെ ബനാദി ജോഡി ഷാരൂഖിന്റെ ഏറ്റവും മനോഹരമായ റൊമാൻസ് സീൻ ചിത്രീകരിച സ്ഥലം , ഇന്ദിരാഗാന്ധിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ , സ്വർണം കൊണ്ടു കെട്ടിയുണ്ടാക്കിയ ഗോൾഡൻ ടെംപിൾ നേരിട്ടുകാണുവാൻ പോകുന്നു. കണ്ടു മറന്ന ഏതൊയൊരു പഴയ ഇംഗ്ലീഷ് സിനിമയുടെ തെരുവോരങ്ങളിലൂടെ പോലെ തോന്നിപ്പിക്കുന്ന തെരുവിലൂടെ കുറച്ചു നടന്നു നേരെ ചെന്നെത്തുന്നത് ടെംപിളിന്റെ മുന്നിലായിരുന്നു. അവിടെ നമ്മുടെ ചെരുപ്പുകൾ വാങ്ങിവെക്കുവാൻ ഒരു പ്രേതെക സ്ഥലമുണ്ടായിരുന്നു അത് തികച്ചും ഫ്രീയായിരുന്നു . കണ്ണാതാ ദൂരത്തോളം പടർന്നു പന്തലിച്ചു നിൽക്കുന്ന മുഗൾ രാജവംശം നിർമിച്ചപോലത്തെ കെട്ടിടങ്ങൾ , അതിന്റെ നടുക്ക് രാത്രിയുടെ മനോഹാരിതയിൽ വെള്ളത്തിൽ ചുറ്റപ്പെട്ടു രഞ്ജിയെപ്പോലെ തിളങ്ങി തല ഉയർത്തി നിൽക്കുന്ന ഗോൾഡൻ ടെമ്പിൾ ഒരുപാടു കഷ്ട്ടപെട്ടു നിധി കണ്ടത്തിയ ഒരു കൊള്ളക്കാരന്റെ അവസ്ഥതയായിരുന്നുപ്പോൾ. കാലുകൾ കഴുകി , തല മറച്ചു അകത്തേക്ക് കയറ്റി ചുറ്റും ജലവും അതിന്റെ നടുക്കൊരു തലയെടുപ്പോടെ നിൽക്കുന്ന ക്ഷേത്രം . ഒരുപാടു ആളുകൾ അവിടെയിരുന്നു ഭജനങ്ങൾ ഉരുവിടുകയും , കിടക്കുകയും , പുണ്ണ്യമായ ജലത്തിൽ കുളിക്കുകയും , എന്നെപോലെയുള്ള ഒരുപാട് കൗതുക കണ്ണുകളും , തലയിലെ മുടി കെട്ടിവെച്ചും , കൈയിൽ കുന്തവും , അരയിൽ കത്തിയും കെട്ടിവെച്ച സിക്കുകാർ അങ്ങനെ എല്ലാം അവിടെയുണ്ടായിരുന്നു. അവിടെ കുറച്ചു നേരം ചുറ്റി നടന്നു പിന്നിട് നേരെ പോയത് ഊട്ടുപുരയിലേക്കായിരുന്നു . നല്ല സ്വദേറിയ ഭക്ഷണമായിരുന്നു അതും ഫ്രീ ആയിട്ട് പിന്നിട് നേരെ ടെമ്പിളിലേക് കയറാനുള്ള ശ്രേമത്തിലായിരുന്നു അപ്പോഴാണ് മനസിലായത് മൂന്നുമണിക്കാണ് തുറക്കുകയുള്ളെന്ന് 2 മണിക്കൂറോളം അതിനായി ക്ഷേമയോടെ കാത്തിരുന്നു . ആ വലിയ നിരയിൽ ഭക്തിയോടെ നിൽക്കുന്നവരും , ഉള്ളോന്നറിയാൻ കൗതുകത്തോടെ കാത്തിരിക്കുന്നവരുമുണ്ടായിരുന്നു.
സിക്കുമത വിശ്വാസ പ്രകാരം ഗുരു നാനാക് ദൈവത്തിന്റെ പ്രെവാചകനാണെന്നും അതേപോലെ 9 ആളുകളുണ്ടെന്നു അവരുടെ വിശുദ്ധ ഗ്രന്ധത്തിന്റെ അടിസ്ഥാനം അവർ പറഞ്ഞ മൊഴിമുത്തുകളാണ്. ലോകത്തിൽ ഒരാൾ പ്പോലും പട്ടിണി കിടക്കാൻ പാടില്ലെന്നാണ് അവരുടെ വലിയ അജണ്ടയായി കണക്കാക്കുന്നത് അത്കൊണ്ട് തന്നെ പഞ്ചാബിൽ നിങ്ങൾക്കു ഭക്ഷണം കിട്ടാത്തൊരു ബുദ്ധിമുട്ടുണ്ടാവില്ല . ഒട്ടുമിക്ക ഗുരു മന്ദിരവും ഫ്രീയായി ഭക്ഷണവും പാർപ്പിടവും നൽകുന്നുണ്ട് . ഗുരുമന്ദിരം ഡൽഹി , കസോൾ , തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിചിടുണ്ട് .ലോകത്തിലെ ഏറ്റവും വലിയ ഫ്രീ കിച്ചൺ ഗോൾഡൻ ടെമ്പിളിലാണ് . കൃത്യം മൂന്നു മണിക്ക് തന്നെ വലിയ ശബ്ദത്തോടെ വാതിലുകൾ തുറക്കപ്പെട്ടു അതിലേക്കു കയറി പിന്നീടങ്ങോട്ട് ഒരു മായാലോകമായിരുന്നു . ആദ്യം ഒരു വലിയ റൂമിലേക്കായിരുന്നു എത്തിച്ചേർന്നത് അവിടെ ഉച്ചത്തിൽ ഭജന ചൊല്ലുകയും , അവിടെ നടുക്കൊരു സ്വർണംകൊണ്ടുണ്ടാക്കിയ വാളും , അതിനു ചുറ്റും മത പണ്ഡിതൻമാരും , അവിടെ ഒരുപാടാളുകൾ സുജൂദ് ചെയ്യുകയും .അതിനുശേഷം നേരെ മുകളിലേക്ക് കയറി അവിടെ അവരുടെ മതത്തിന്റെ വലിയൊരു ഗ്രന്ഥമുണ്ടായിരുന്നു . തൊട്ടടുത്തായി മത പണ്ഡിതൻമാരും , സ്വർണത്തിന്റെ വാളുകളും അവിടെയടുതുതന്നെ കുറേയാലുകളിരുന്നു മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലുന്നുണ്ടായിരുന്നു അവിടെയിന്ന് പുറത്തേക്കു നോക്കുമ്പോൾ നമ്മൾ കയറിവന്ന കെട്ടിടങ്ങൾക്കു ഭംഗികൂടിയതുപോലെ . അവിടെ ചിത്രങ്ങൾ പകർത്തുന്നത് വളരെ കർശനമായി നിരോധിച്ചിരിക്കുന്നു പക്ഷെ എന്നാലും ചിലയാളുകൾ ഒളിഞ്ഞും പതുങ്ങിയും ചിത്രങ്ങൾ മൊബൈലിൽ ഒപ്പിയെടുക്കുണ്ടായിരുന്നു പക്ഷെ എനിക്കെന്തോ അതിനോട് വലിയ താല്പര്യം തോന്നിയില്ല നമ്മളെ സംബന്ധിച്ചു അതൊരു ടൂറിസ്റ്റ് സ്ഥലമായിരിക്കാം പക്ഷെ അവർക്കതൊരു ആരാധനലയമാണ് വിശ്വാസമില്ലെങ്കിൽ അതിനെ ബഹുമാനിക്കാനുള്ള ഉത്തരവാദിത്യം നമുക്കുണ്ട് .മുകളിലെ നിലയിൽ ഉണ്ടാക്കിയെടുത്ത ആർച്ചുപ്പോലും സ്വർണം കൊണ്ടായിരുന്നു കൗതുകത്തിന്റെ ഏറ്റവും വലിയ കൊടുമുടിയിൽ കയറിപ്പോലെയായിരുന്നു . തിരിച്ചു ഇറങ്ങുവാൻ നേരം ഞാനറിയാതെ തലയിലെ കെട്ടഴിച്ചു അവരെന്നെ നോക്കി കൊന്നിരുന്നു അപ്പോൾ തന്നെ വലിച്ചുകെട്ടുകയും ചെയിതു .. തിരിച്ചിറങ്ങി വരുമ്പോൾ എന്തോ ഒരു സ്വാദിഷ്ടമായ ഭക്ഷണവും നൽകിയിരുന്നു എല്ലാം കഴിഞ്ഞു വീണ്ടും എല്ലാമൊന്ന് ചുറ്റിക്കണ്ടു കുറേനേരം അവിടെയിരുന്നു ഏതാണ്ട് അതിരാവിലെ ആയപ്പോൾ പതിയെ വീട്ടിലേക്കു തിരിച്ചു .. ഒരുപക്ഷെ രാവിലെയാണ് ഞങ്ങൾ കാണുവാൻ പോയെങ്കിൽ ഇത്ര മനോഹരമായി ടെമ്പിളിനെ കാണുവാൻ പറ്റില്ലായിരുന്നു , ഇത്ര നല്ലയൊരു അനുഭവം പങ്കുവയ്ക്കാനും പറ്റില്ലായിരുന്നു അത്കൊണ്ട് കാണാത്തവർ രാത്രിയിൽ എത്തിച്ചേരുക അതിനെ ആസ്വദിക്കുക .
Credits: Suhail Salam
No Comments