ജീവിതത്തിൽ മൂന്നു തരത്തിലുള്ള ആളുകളാണുള്ളത് ജോലി , കല്യാണം , കുടുംബം ഇവയൊക്കെ ആയാൽ എല്ലാമായെന്നു സ്വയം വിശ്വസിക്കുന്നവർ , എന്നാൽ ഇവയൊന്നുമല്ലാതെ അതിന്റപ്പുറവും ഈ ലോകത്തു എനിക്ക് എന്തൊക്കെയോ ചെയ്യാനുണ്ടെന്നു തിരിച്ചറിയുകയും അതിനെ നേടിയെടുക്കുകയും ചെയ്യുന്നവർ എന്നാൽ ആഗ്രഹിക്കുന്നത് നേടാൻ കഴിയാത്തവർ , തോറ്റുപോയവർ , പാതി വഴിയിൽ വീണുപോയവർ അവർ സ്വപ്നങ്ങളെ ഉള്ളിലെ നോവായി പ്രകാശമായി കൊണ്ട് നടക്കുന്നു ചിലർ യാത്ര തുടങ്ങുന്നു മറ്റു ചിലർ പാതി വഴിയിൽ വീണു പോകുന്നു ഈ യാത്രയിൽ ഞാൻ കണ്ടുമുട്ടിയത് മൂന്നാമത്തെ കൂട്ടരെയാണ് . ബുള്ളറ്റിന്റെ പിറകിൽ സ്വപ്നങ്ങളെ കെട്ടിത്തൂക്കി സ്പിറ്റിയിലേക്കു യാത്ര തിരിച്ചവർ , അവർക്കു വേണ്ടിയാണു സ്പിറ്റി , 
കാത് മടുപ്പിക്കാത്ത ബുള്ളറ്റിന്റെ ശബ്ദ അകമ്പടിയോടെ സ്പിറ്റിയിലേക്ക് പോകാം ..

യാത്രയെ അറിഞ്ഞ നാൾ മുതൽ കേട്ടുതുടങ്ങിയ പേരുകളിലൊന്നാണ് സ്പിറ്റി വാലി. അവിടേയ്ക്കൊരു റൈഡ് അതൊരു വലിയ സ്വപനം തന്നെയായിരുന്നു ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ പാതയിലൊന്നായിരുന്നു സ്പിറ്റിയിലേക്കു അതിനാൽ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു. അവിടെപോകുന്നതിനു മുന്നേ ആവശ്യ സാധങ്ങൾ കയ്യിൽ കരുതണം , മലകൾ കേറിയിറങ്ങണം , ഒരു ഭാഗത്തു വലിയ കൊല്ലിയും മറു ഭാഗത്തു പാറ വീഴ്ചയും , ചെളിയും കല്ലും പാറ കഷ്ണവും ചേർന്ന റോഡും ഇതിനെ തരണം ചെയ്തു മുന്നോട്ടുപോയാൽ സ്പിറ്റിയെ സ്വന്തമാക്കാൻ സാധിക്കും ആകെ സ്പിറ്റിയെക്കുറിച്ചു അറിയുന്നത് ഇതാണ് . പണ്ട് ലേബർ ഇൻഡ്യ വാങ്ങിയത് സഞ്ചാരം വായിക്കാനും , പഞ്ചാബിൽ പഠിക്കാൻ പോയത് ഇന്ത്യ കാണാനുമാണെന്നു പറയുന്നതുപോലെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത് .. ചണ്ഡീഗണ്ടിൽ നിന്നുമാണ് ഞങ്ങൾ യാത്ര തിരിച്ചത് ഞങ്ങൾ 6 പേർ ചേർന്ന് 3 ഹിമലയാനുമായി ഹിമാലയത്തിലേക്ക്… 
ഞാൻ ഒഴികെ കോളേജിൽ നിന്ന് നല്ല കമ്പനിയിൽ ജോലികിട്ടി ഇതിനുവേണ്ടി വീണ്ടും ഒത്തുകൂടിയവരാണ് എല്ലാവര്ക്കും ഒരൊറ്റ ആഗ്രഹം സ്പിറ്റിയിൽ പോകണം റൈഡിങ് എക്സ്പീരിയൻസ് അറിയണം അതിനാൽ ആ റോഡിനു ഏറ്റവും അനുയോജ്യമായ ഹിമാലയനെയായിരുന്നു കൂടെ കൂട്ടിയത് നേരെ ഷിംല വഴി രാംപുരിലേക്കു യാത്ര തിരിച്ചു പക്ഷെ ഷിംലയിലെ റോഡ് പണി നടക്കുന്നതിനാൽ രാത്രിവരെ റൈഡ് ചെയ്യ്തിട്ടാണ് രാംപുരിൽ എത്തിയിരുന്നത് വായിലെ നാക്കിന്റെ നീളം കൂടുതാലായതിനാൽ അവിടെയുള്ള നല്ലൊരു ഹോട്ടലിൽ ചെറിയ പൈസയിൽ താമസിച്ചു അതി രാവിലെ താബോയിലെക്കു തിരിച്ചു . മുന്നോട്ടുള്ള ഓരോ റോഡുകളും ഭയപ്പെടുത്തുന്നതായിരുന്നു എനിക്ക് ഏറ്റവും പേടി അഡ്‌വെൻച്ചറാണ് എന്തിനു മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴോട്ട് നോക്കുവാൻപോലും പേടിയാണ് അതിന്റെ സൈഡിൽ പോലും ഞാൻ നിൽക്കാറില്ല പക്ഷെ നമ്മളെ എന്താണോ പേടിപ്പെടുത്തുന്നത് അത് നമ്മൾ ചെയ്യണം അതുകൊണ്ടാണ് ഇറങ്ങി തിരിച്ചെതും . താഴോട്ടേക്കു അങ്ങ് ദൂരത്തോളം കൊല്ലിയാണ് മുകളിൽ നിന്ന് ഏത് നിമിഷവും പാറ വീഴും , ചരളും കല്ലും മണ്ണും ആകെ കൂടി കലർന്നിട് നശിച്ച റോഡും അത്കൊണ്ട് തന്നെ 50 km കവർ ചെയ്യുവാനായി ചുരുങ്ങിയത് 2 1/2 മണിക്കൂർ സമയമെടുക്കും പോകുന്ന വഴിയിൽ പാറ വീണു റോഡ്‌ ബ്ലോക്കായി എന്റെ കഷ്ടകാലമെന്നു പറയട്ടെ സുഹൃത്തുക്കൾ അതിൽ നിന്ന് രക്ഷപ്പെട്ടിരുന്നു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോൾ എന്റെ പിന്നിലായി കുറച്ചു റൈഡേഴ്‌സ് വരുന്നുണ്ടായിരുന്നു . അതിൽ നിന്ന് ഒരു ഇസ്രായിൽക്കാരനെ പരിചയപെട്ടു പുള്ളിക്കാരൻ ഡൽഹിൽ താമസിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി ഇന്ത്യ ചുറ്റി കാണുക ഏതാണ് ലക്ഷ്യം ഈ അഗസ്റ്റോടെ എല്ലാം കണ്ടു തീരും ഡിസംബറിലേക്കു നാട്ടിലേക്കു തിരിക്കും. റോഡിലെ പാറ നീക്കുവാൻ ജെസിബി വരുന്നതേയുള്ളു കാത്തിരുന്നാൽ ഇരുട്ടാകും അതിനാൽ നമ്മൾ എല്ലാവരും ചേർന്ന് മാറ്റുവാനുള്ള ശ്രമങ്ങൾ തുടങ്ങി അവസാനം ഒരു ചെറിയ പാത കിട്ടി കഷ്ടിച്ചു ഒരു ബൈക്കിന്‌ പോകാം താഴേക്ക് നോക്കുമ്പോൾ പേടി ആയതിനാൽ നിന്നപ്പോൾ കള്ള ചിരിയോടെ you can പറഞ്ഞുകൊണ്ടു പുള്ളിക്കാരൻ എല്ലാ വിധ സപ്പോർട്ടും നൽകി ഒരു വിധം കഷ്ട്ടിച്ചു രക്ഷപ്പെട്ടു വൈകാതെ വാട്സാപ്പിന്റെ ഒരു കോണിൽ അദ്ദേത്തിനൊരു സ്ഥാനവും നൽകി .. 
ദീർഘമായാ യാത്രയ്ക്കു ശേഷം താബോയിലേക്കു എത്താണമായിരുന്നു പോകുന്ന എല്ലാ വഴിയിലും ഓരോ കിലോമീറ്ററിലും ഒരു പട്ടാളക്കാരൻ നിങ്ങളെ നിറ പുഞ്ചിരിയോടെ സ്വാഗതം ചെയ്യാനുണ്ടാകും ആ വഴിയിൽ ആരോടും സംസാരിക്കാതെ , മൊബൈലിൽ റേഞ്ച് പോലുമില്ലാതെ , എന്തേലും സംഭവിച്ചാൽ ബന്ധപ്പെടുവാൻ ആകെയൊരു വയർലെസ്സ് കണക്ഷൻ മാത്രമായി നിൽക്കുന്നു അവരുടെ മുഖത്ത് നിരാശയോ , ദുഖമോ , ഒന്നുമില്ലാതെ എന്ത് ചോദിച്ചാലും പുഞ്ചിരിയോടെ മറുപടി നൽകുന്ന പട്ടാളക്കാർ അതിലെ ഒരാളോട് ചോദിച്ചു How much you earn ? About thousand of smiles and salute per day .. പോകുന്നത് ഇന്ത്യ – ചൈന ബോർഡർ ആയത്കൊണ്ട് തന്നെ വലിയ രീതിയിലുള്ള സെക്യൂരിറ്റി സിസ്റ്റം ഉണ്ടായിരുന്നു വയർലെസ്സ് ഫോൺ , ഡ്രോൺ കാമറ നിരോധിചിരുന്നു കൂടാതെ ഇൻഡ്യൻ ഗവർണമെന്റ് എത്രയധികം രൂപയാണ് ഡിഫെൻസിന്‌ വേണ്ടി ചിലവഴിക്കുന്നുണ്ടെന്ന് ഇതൊക്കെ കാണുമ്പോൾ മനസിലാകും , പോകുന്ന വഴിയിൽ കാണുന്ന ആളുകൾ നോർത്ത് ഈസ്റ്റിലെ ആളുകളെപ്പോലെ രൂപ സാദൃശ്യം ഉള്ളവരായിരുന്നു ഏതാണ്ട് രാത്രിയോടെ താബോയിൽ എത്തിച്ചേർന്നു അവിടെ ഒരു ഹോം സ്റ്റേ എടുത്തു .. 
അതിരാവിലെ എണീറ്റ് കാസയിലേക്കു യാത്രതിരിച്ചു മുന്നോട്ടു പോകുംതോറും റോഡ് വല്ലാതെ ചെറുതാവുകയും ഒരു ഭീകരനെപോലെ ഞങ്ങളോട് പെരുമാറുവാനും തുടങ്ങിയിരുന്നു റൈഡ് ഒഴിവാക്കി സുഹൃത്തിനു കൊടുത്താലോ പല തവണ ആലോചിരുന്നു പക്ഷെ അപ്പോയൊക്കെ മനസ് പറയുണ്ടായിരുന്നു സുഹൈൽ റൈഡ് ചെയ്യാതെപോയാൽ നീയൊരു ട്രാവലർ ആകും പക്ഷെ explorer ആവില്ല .. എനിക്ക് തോന്നുന്നു താബോ മുതൽ കാസ വരെയുള്ള റോഡണ് ഏറ്റവും മോശപെട്ടത് കൈയിലെ മൊബൈലിൽ സിമ്മിനു പകരം എമർജൻസി കാൾ ഓപ്ഷൻഷായിരുന്നു അതിനാൽ ഗൂഗിൾമാപ്പിനെ പിന്തുടരുന്നത് വെറും സ്വപ്നമാത്രമായിരുന്നു അല്ലേലും നല്ലതു ഗൂഗിൾ മാപ്പില്ലാത്തതാണ് യന്ത്രത്തിന്റെ പിന്നാലെ പോകുക , അവ വഴികാണിച്ചുതരും അതിലും നല്ലത് 
നിങ്ങൾ നിങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുക , ഇടയ്ക്കു വഴി തെറ്റുക പുതിയ വഴികൾ കണ്ടത്തുക നിങ്ങളുടെ ഹൃദയത്തിൽ അതിനെ സേവ് ചെയ്തു വെക്കുക. 
പോകുന്ന വഴിയില്ലെല്ലാം പാറ വീഴുന്നുണ്ടായിരുന്നു അതുകൊണ്ടു തന്നെ കിലോമീറ്ററുകൾ കടക്കുവാൻ ഒരുപാടു സമയമെടുക്കേണ്ടി വന്നു 50 കിലോമീറ്ററിന് ഞങ്ങൾക്ക് വേണ്ടി വന്നത് 2-3 മണിക്കൂറുകളാണ് അതിന്റിടയിൽ പാറ വീണാൽ അതിലും കൂടും അത് കൊണ്ട് ഇത്ര ദിവസത്തിന്റെയുള്ളിൽ പോയിട്ട് വരാമെന്നു പ്ലാൻ ചെയ്ത് യാത്ര തിരിക്കാതിരിക്കുക . ഉച്ചയോടെ ഞങ്ങൾ കാസയിൽ എത്തിച്ചേർന്നു തികച്ചും വ്യത്യസ്തമായ സ്ഥലം ബുദ്ധ മത വിശ്വാസികൾ മാത്രമാണ് , കണ്ടാൽ ചൈന – നോർത്ത് ഈസ്റ്റ് ആളുകളെപ്പോലെ , ഒരു ചെറിയൊരു മാർക്കറ്റാണ് ആകെ പറയാൻ മാത്രമുള്ളത് , അവിടെ എല്ലാ സാധനങ്ങളും ലഭ്യമാണ് മരുന്ന് മുതൽ മദ്യം വരെ , താബോ കഴിഞ്ഞാൽ ആകെയുള്ള പെട്രോൾ പമ്പ് ഇവിടെ മാത്രമാണ് അതിനാൽ ഇവിടെന്നു ഫുൾ ടാങ്ക് അടിക്കുകയും സ്റ്റോർ ചെയ്യുകയും ചെയിതു നമ്മുടെ നാട്ടിലെ ചിക്കന്റെ വില മാത്രമേ ഇവിടെ ആടിനുള്ള അതിനാൽ വയറു നിറച്ചു കഴിച്ചു കുൻസും പാസിലേക്കു യാത്ര തിരിച്ചു . 
പോകുന്നതനുസരിച്ചു നമ്മുടെ പരിസരങ്ങൾ മാറിക്കൊണ്ടിരുന്നു മണ്ണിന്റെ കളറുകൾ , മലയുടെ ആകൃതികൾ , ഇസ്രായിൽ , ഈജിപ്തു ഭാഗത്തു കാണുന്നപോലെയുള്ള പാറകൾ ആയിരുന്നു , കാറ്റിന്റെ ശക്തി വളരെ കാഠിന്യമായിരുന്നു പലപ്പോഴും പൊടിക്കാറ്റ് പിടിച്ചു നിർത്തിയിരുന്നു , ഇന്ത്യയിൽ നിന്ന് ഒരുപാടു മാറി നമ്മൾ വേറെയെവിടെയോ എത്തിപ്പെട്ടതുപോലെയുള്ള അനുഭവമായിരുന്നു. കുൻസും പാസിന്റെ കുറച്ചു മാറി ഒരു ഹോംസ്‌റ്റേയിൽ താമസിച്ചു ..
രാവിലെ കുൻസും പാസിലേക്കു യാത്ര തിരിച്ചു റോഡിൻറെ അരികിൽ ഐസ് മേൽറ്റായി അതിന്റെ വെള്ളവും , ചെളിയും , പൊട്ടിപൊളിഞ്ഞ റോഡും ആകെ ഒരു വല്ലാത്തൊരു അവസ്‌ഥയായിരുന്നു .. മുന്നോട്ടുള്ള റോഡ്‌ ബ്ലോക്കായതിനാൽ അവിടെന്നു വണ്ടിയിൽ നിന്നിറങ്ങി ഐസ് മലയുടെ മുകളിലേക്ക് ട്രെക്കിങ് ചെയിതു , മഞ്ഞിൽ കുളിക്കുകയും , എറിയുകയും , വീഴുകയും എണീറ്റ് ഓടുവാൻ ശ്രമിക്കുകയും അവസാനം ഏറ്റവും മുകളിലെത്തി താഴോട്ട് നോക്കി ചിരിച്ചു ഉച്ചത്തിൽ പറഞ്ഞു സ്പിറ്റി ഇന്നലെവരെ നീ എന്റെ സ്വപ്നമായിരുന്നു ഇന്ന് നീ എന്റെ ഓർമക്കളാകുന്നു ഒരു കള്ള ചിരിയോടെ സ്പിറ്റിയെന്റെ കാൽ ചുവട്ടിൽ ഒരു നായികുട്ടിയെപോലെ ഇരുന്നു .. നമ്മുടെ പ്ലാനുസരിച്ചു താഴോട്ടേക്കു മണാലി വഴി റോഹ്‌തങ്ങു പിടിക്കാനായിരുന്നു പക്ഷെ റോഡ്‌ ബ്ലോക്കായതിനാൽ അത് നടന്നില്ല പക്ഷെ ലെഡാഖ് എന്ന സ്വപ്നമുള്ളതിനാൽ റോഹ്‌തങ്ങേ നിന്നെയും എന്റെ ഓർമകളിൽ അടുത്ത് തന്നെ കൂട്ടുമെന്നു പറഞ്ഞു താഴോട്ടേക്കു ഇറങ്ങി തുടങ്ങി ..ഞങ്ങൾ കാസയിലെ മൊണാസ്ട്രിയിലേക് യാത്ര തിരിച്ചു നിങ്ങൾ കണ്ടുകാണും രാജുവേട്ടന്റെ 9 ഫിലിം അതിൽ കാണിക്കുന്ന മൊണാസ്ട്രി സ്പിറ്റിയിലെയാണ് . ഇതേപോലെ പുള്ളിക്കാരന്റെ അനാർക്കലി കണ്ടിട്ടാണ് ലക്ഷദ്വീപിലേക്കു യാത്ര തിരിച്ചെതും കണ്ടതും ഇപ്പോഴതാ സ്പിറ്റിയും ..
ലോകത്തിൽ ദൈവത്തിനു വേണ്ടി മാത്രമാണ് യുദ്ധം നടന്നിട്ടുള്ളൂ പിശാചിന് വേണ്ടി നടന്നതായി ഒരു ചരിത്രവും പറയുന്നില്ല അതുകൊണ്ടാണ് എന്റെ റിസർച്ച് പേപ്പർ മതത്തെ കുറിച്ച് എടുക്കാൻ കാരണമായത് അതിനാൽ എല്ലാ മതത്തെകുറിച്ചു പഠിക്കുന്നുണ്ട് ബുദ്ധ , ജൈന , ഇസ്ലാം , ക്രിസ്ത്യൻ , ഹിന്ദു , സിക്ക് തുടങ്ങിയവ അതിനാൽ എനിക്ക് മൊണാസ്ട്രിയും , മോങ്ക് എല്ലാം വളരെ പരിചിതമായിരുന്നു അവിടെയുള്ള മോങ്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു ബുക്കിന്റെ അപ്പുറവും അതിലുണ്ടായിരുന്നു ഒരു ദലൈലാമ രൂപം കൊള്ളുന്നതും , മാത്രവുമല്ല ഒട്ടുമിക്ക മൗണ്ടൈൻ മുകളിലെല്ലാം ബുദ്ധ മതമായിരിക്കും അത് എന്ത്‌കൊണ്ടാണ് ? അതിനെ കുറിച്ചെല്ലാം ഞങ്ങൾക്കു മോങ്ക് നല്ല രീതിയിൽ പറഞ്ഞു തന്നു എന്റെ കൂടെയുണ്ടായിരുന്ന ഫോറിനേയിസിന് ഞാൻ വലിയ രീതിയിൽ പറഞ്ഞു കൊടുത്തു നിങ്ങൾക്കു ഒരു അറിവ് കിട്ടിയാൽ അത് ഷെയർ ചെയ്യണം എന്നാൽ അത് നിങ്ങളെ മനസ്സിൽ എപ്പോഴുമുണ്ടാകും ..അവിടെ നിന്ന് കാസയിലേക്കുള്ള യാത്രയിലാണ് ഏറ്റവും വേദനാജനകമായ കാര്യം നടന്നത് വരുന്ന വഴിയിൽ സുഹൃത്തിന്റെ കൈയിൽ നിന്ന് വണ്ടി സ്കിടായി പോയി താടി മുറിഞ്ഞു ചോരയൊലിക്കുന്നുണ്ടായിരുന്നു , കൈയും കാൽ മുട്ടും പൊറ്റുകയുണ്ടായി ദൈവത്തിന്റെ അനുഗ്രഹമായിരിക്കാം അപകടം നടന്നത് കാസ ടൗണിൽ വെച്ചായതിനാൽ അടുത്ത് തന്നെ ഹോസ്പിറ്റലുണ്ടായിരുന്നു അവിടെപ്പോയി ഡ്രസ്സ് ചെയ്തു ഫ്രീ സർവീസ് ആയിരുന്നു . ഒരുപക്ഷെ ഈ ആക്സിഡന്റ് നടന്നത് വേറെയൊരു സ്ഥലത്തു ആയിരുനെങ്കിൽ കൈയിൽ എല്ലാം കരുതിയപ്പോൾ ബാൻഡേജ് മാത്രം കരുതിയിരുന്നില്ല നമ്മൾ മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല .. ആക്സിഡന്റ് ആയതിനാൽ ഒരുപാട് സമയം അവിടെ ചിലവഴിച്ചു ഇരുട്ടായി തുടങ്ങിയിരുന്നു രാത്രിയോടെ താബോ പിടിക്കുവാനായി തീരുമാനിച്ചു പിന്നിട് മനസിലായി നമ്മൾ എടുത്ത തീരുമാനമാനം ഏറ്റവും വലിയ വിഡ്ഢിത്തമായിരുന്നുയെന്നു . രാത്രി ആയതിനാൽ പൊടിക്കാറ്റ് ആഞ്ഞടിച്ചുകൊണ്ടേയിരുന്നു മുന്നോട്ടുപോകുന്ന വഴികൾ വ്യക്തമല്ലായിരുന്നു അതിന്റെയിടയിൽ വണ്ടിയുടെ ടയർ പഞ്ചറായി ആകെ മൊത്തത്തിൽ കുടുങ്ങി കിടക്കുന്ന അവസ്‌ഥയിലായി ആരെ കുറ്റപ്പെടുത്തണം , ദൈവത്തെയോ അതോ നമ്മളേയോ ഇനി ടൗണിലേക്ക് 25 കിലോമീറ്റര് അടുത്തൊന്നും വീടുപോലുമില്ല കുറച്ചു കാത്തിരിപ്പിനുശേഷം ദൈവ ധൂതനെപോലെ ഒരു ലോറിക്കാരൻ വരുണ്ടായിരുന്നു പുള്ളിക്കാരൻ ലോറിയിലേക്കു വണ്ടി കയറ്റുകയും , ടൗണിലെ പഞ്ചർ ഷോപ്പിലേക് ഇറക്കി തന്നു അവിടുത്തെ പഞ്ചർ ഷോപ്പിന്റെ ഉടമയുടെ ഹോംസ്‌റ്റേയിൽ താമസം ഒരുക്കി തരുകയും ചെയിതു . ആ ഒരു ദിവസത്തിൽ പലതും നടന്നു നല്ലതും ചീത്തയും പേടിയും തമാശയും അങ്ങനെ എല്ലാം അതിരാവിലെ എണീറ്റ് വണ്ടി ശരിയാക്കി ചണ്ഡീഗഡിലേക്കു യാത്ര തിരിച്ചു .. 
ഈ യാത്ര എന്നെ പലതും പഠിപ്പിച്ചു പല അനുഭവങ്ങൾ തന്നു , കരയിപ്പിക്കുന്നതും , ചിരിപ്പിക്കുന്നതും , കൊതിപ്പിക്കുന്നതും , മനം മടുപ്പിക്കുന്നതും , അത്ഭുതപെടുത്തുന്നതും അങ്ങനെ എല്ലാം.
എനിക്ക് നിങ്ങളോടു പറയാനുള്ളത് യാത്ര ചെയ്യുക അത് ചെറുതോ വലുതോ ആവട്ടെ അതിലെ അനുഭവങ്ങൾ ശേഖരിച്ചു വെക്കുക , പുതിയ പാഠങ്ങൾ പഠിക്കുക , മറ്റുള്ളവർക് പകർന്നു കൊടുക്കുക .. യാത്ര ചെയ്യുന്നവൻ ഒഴുകുന്ന നദിപോലെയാണ് അവൻ ചെറു കല്ലുകളെ തലോടിയും , വലിയ പാറകളോടു മല്ലയുദ്ധം നടത്തിയും മുന്നോട്ടുപോയികൊണ്ടേയിരിക്കും എന്നാൽ യാത്ര ചെയ്യാത്തവർ കെട്ടികിടക്കുന്ന വെള്ളംപോലെയാണ് അതാണ് ലോകമെന്നും കരുതി താനാണ് വലുതെന്നും കരുതി ജീവിക്കും . ഈ ലോകത്ത് ഒരാൾക്കും എടുക്കാൻ കഴിയാത്തതും കൊടുക്കാൻ കഴിയാത്തതുമായ ഒന്നേയുള്ളൂ അത് അനുഭവങ്ങളാണ് .. അവയെ നേടിയെടുക്കുക..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക .

Credits: Suhail Salam

Share this post: